HOME
DETAILS

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

  
July 12, 2026 | 5:58 AM

bus-conductor-asks-transport-minister-to-get-down-over-no-change

ബെംഗളൂരു:  നഗരത്തിലെ ബസ് യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ രഹസ്യപരിശോധനയ്‌ക്കെത്തിയ ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കിവിട്ട് കണ്ടക്ടര്‍. ബി.എം.ടി.സി ബസില്‍ ഗതാഗത മന്ത്രി ബൈരതി സുരേഷ് നടത്തിയ മിന്നല്‍പരിശോധനയ്ക്കിടെയാണ് സംഭവം. 

പണം ചില്ലറയായി കൈയ്യിലില്ലാത്തതിനാണ് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) കണ്ടക്ടര്‍ മന്ത്രിയോട് ബസില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. 

ഹെബ്ബാളില്‍നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബി.എം.ടി.സി ബസില്‍ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകളാണ് ആവശ്യപ്പെട്ടത്. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ തുക ചില്ലറയായി നല്‍കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

 തന്റെ കയ്യില്‍ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നല്‍കിയെങ്കിലും തന്റെ കയ്യിലും ചില്ലറയില്ലെന്നും, കൃത്യമായ തുക നല്‍കാന്‍ കഴിയില്ലെങ്കില്‍ ബസില്‍നിന്ന് ഇറങ്ങാനും കണ്ടക്ടര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.  

മന്ത്രി മാസ്‌ക് ധരിച്ചിരുന്നതിനാല്‍ കണ്ടക്ടര്‍ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അതേസമയം, കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. 

നാഗഷെട്ടിഹള്ളിയില്‍ നിന്ന് അല്‍പദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തിരുന്നു. മീറ്ററില്‍ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവര്‍ മന്ത്രിയോട് 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, മീറ്ററില്‍ പിശകുണ്ടെന്നും ഉടന്‍ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവില്‍ 40 രൂപ നല്‍കി മന്ത്രി ഓട്ടോയില്‍ നിന്ന് ഇറങ്ങി.

 

A transport minister was reportedly asked to get off a bus by the conductor after a dispute over the lack of change for the fare. The incident has attracted widespread attention, with many praising the conductor for treating all passengers equally, regardless of their position. The episode has sparked discussions on professionalism, equality in public services, and the everyday challenges faced by public transport staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  an hour ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  an hour ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  an hour ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  2 hours ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  2 hours ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  2 hours ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  3 hours ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  3 hours ago
No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  4 hours ago
No Image

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

National
  •  4 hours ago