HOME
DETAILS

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

  
Web Desk
July 12, 2026 | 3:32 PM

Forced to drink cow urine hair cut in front of godmen Woman files complaint against Shiv Sena leaders family


മുംബൈ: ശിവസേന(ഉദ്ധവ്  പക്ഷം) നേതാവ് വിനായക് റാവുത്തിന്റെ കുടുംബത്തിനെതിരെ പരാതിയുമായി മരുമകള്‍ ഗിരിജ റാവുത്ത്. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് ബലമായി ഗോമൂത്രം കുടിപ്പിച്ചെന്നും ആള്‍ദൈവങ്ങളെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് പരാതി. ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് തന്റെ മുടി മുറിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. 

2008 മുതല്‍ 2022 വരെ ഇടയിലാണ് പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി സാമൂഹികവും മാനസികവും വൈകാരികവുമായി പീഡനങ്ങള്‍ നേരിടുകയാണ്. അവര്‍ രാഷ്ട്രീയമായി സ്വാധീനമുള്ളവര്‍ ആയത് കൊണ്ടാണ് ഇത്രയും കാലം ഇത് പുറത്ത് പറയാതിരുന്നതെന്നും  ഭര്‍ത്താവിന്റെ വന്ധ്യത പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കുടുംബം തന്നെ മന്ത്രവാദികളുടെ അടുത്ത് കൊണ്ട് പോയതെന്നും ഗിരിജ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ശിവസേന നേതാക്കളായ വിനായക് റാവുത്ത്, ഭര്‍ത്താവ് ഗിതേഷ് റാവുത്ത്, ആള്‍ ദൈവങ്ങളായ ഫിറോസ് ബാബ, കാസി ബാബ എന്നിവര്‍ക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തത്.

എന്നാല്‍ മകനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ കൊടുത്ത വ്യാജ പരാതിയാണിതെന്നാണ് ശിവസേന നേതാവ് വിനായക് റാവുത്ത് പറയുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട ജീവനാംശ നടപടികള്‍ ആരംഭിച്ചശേഷമാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Girija Raut, the daughter-in-law of Shiv Sena (Uddhav Balasaheb Thackeray faction) leader Vinayak Raut, has filed a complaint against his family. In her complaint, she alleges that she was forcibly made to drink cow urine at her husband's house and was pressured to visit godmen. The woman also claimed that they attempted to cut her hair in front of these godmen.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  4 hours ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  4 hours ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  5 hours ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  5 hours ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  6 hours ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  6 hours ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  6 hours ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  6 hours ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  6 hours ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  6 hours ago