HOME
DETAILS

ബസുകളിലെ വിദ്യാര്‍ഥി കണ്‍സെഷന്‍ പ്രായം 27 ആക്കി ഉയര്‍ത്തി, ദൂരപരിധി 40 കിലോമീറ്റര്‍ 

  
Web Desk
July 13, 2026 | 1:59 AM

students bus concession age limit raised to 27

തിരുവനന്തപുരം: ബസുകളിൽ വിദ്യാര്‍ഥി കണ്‍സെഷന്‍ പ്രായപരിധി 27 വയസാക്കി ഉയര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ്. നേരത്തെ 24 വയസായിരുന്നു. പ്രായപരിധി ഉയര്‍ത്തിയതിനൊപ്പം വിദ്യാര്‍ഥികളുടെ സഞ്ചാരപരിധി 40 കിലോമീറ്ററായും വര്‍ധിപ്പിച്ചിട്ടുണ്ട്. 
സ്വകാര്യ ബസുകളില്‍ കണ്‍സെഷനെച്ചൊല്ലി വിദ്യാര്‍ഥികളും ജീവനക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായ പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 6 മുതല്‍ വൈകിട്ട് 7  വരെ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ യാത്ര ചെയ്യാം. 
മുഴുവന്‍ സമയ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം. ക്രാഷ് കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കും പാര്‍ട് ടൈം വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യം ലഭിക്കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 
കണ്‍സെഷന്‍ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കും. 'MVD leads' എന്ന മൊബൈല്‍ ആപ്പ് വഴിയാണ് വിദ്യാര്‍ഥികള്‍ കണ്‍സെഷനായി അപേക്ഷിക്കേണ്ടത്. ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 'MVD leads' ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. 
മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി ഇതിന് അപ്രൂവല്‍ നല്‍കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ആപ്പ് വഴി കണ്‍സെഷനായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്ഥാപനത്തിന് ആപ്പ് വഴി തന്നെ ഇതിന്റെ അറിയിപ്പ് ലഭിക്കും. അപേക്ഷകന്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥി തന്നെയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പുവരുത്തിയ ശേഷമായിരിക്കും കണ്‍സെഷൻ അനുവദിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്കിനിടെ ഭാര്യ പൊലിസിനെ വിളിച്ചു; പിടിയിലായത് 36 വര്‍ഷം മുമ്പ്  കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി 

National
  •  2 hours ago
No Image

കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പൊടിക്കാറ്റ്; സഊദിയിൽ റെക്കോർഡ് കുറവ്

Saudi-arabia
  •  3 hours ago
No Image

ഹജ്ജ് 2027: 20വരെ അപേക്ഷിക്കാം, കേരളത്തിൽ 15,000ത്തിലേറെ അപേക്ഷകർ

International
  •  3 hours ago
No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  11 hours ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  11 hours ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  11 hours ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  12 hours ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  12 hours ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  13 hours ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  13 hours ago


No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  13 hours ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  14 hours ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  13 hours ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  15 hours ago