നെന്മാറ ഇരട്ടക്കൊല കേസ്; ശിക്ഷാവിധി ഇന്ന്
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
2025 ജനുവരി 27-നായിരുന്നു പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ ചെന്താമര, ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്.
തന്റെ കുടുംബം തകരാന്‍ കാരണം സുധാകരനാണെന്ന സംശയവും പകയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലിസ് പറയുന്നത്. നേരത്തെ സജിതയെ കൊലപ്പെടുത്തിയ കേസില്‍ കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയ പ്രതി, വ്യവസ്ഥകള്‍ ലംഘിച്ചാണ് നെന്മാറ പോത്തുണ്ടിയിലെത്തിയത്. ഇതിന് പിന്നാലെയാണ് ജനുവരി 27-ന് ചെന്താമര കയ്യിലുണ്ടായിരുന്ന വാളുകൊണ്ട് സുധാകരനെ വെട്ടിവീഴ്ത്തിയത്. ആക്രമണം തടയാന്‍ ഓടിയെത്തിയപ്പോഴാണ് വയോധികയായ അമ്മ ലക്ഷ്മിയെയും പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."