HOME
DETAILS
MAL
തെരുവുവിളക്ക് കത്തുന്നില്ലെങ്കിൽ ഓൺലൈനിൽ പരാതി നൽകാം
July 15, 2026 | 2:13 AM
മണ്ണഞ്ചേരി(ആലപ്പുഴ): തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായാൽ വിവരം അധികൃതരെ പരാതി അറിയിക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി തദ്ദേശ സ്വയം ഭരണവകുപ്പ്. കെ.എസ്.ഇ.ബിയുടെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യാൻ നിലവിൽ സംവിധാനം ഉണ്ടായിരുന്നെങ്കിലും പ്രശ്നപരിഹാരം ഉണ്ടായിരുന്നില്ല. തെരുവുവിളക്ക് പരിപാലനം പഞ്ചായത്തുകൾ പ്രത്യേകമായി കരാർ നൽകിയിരിക്കുകയാണ് എന്ന മറുപടിയാണ് കെ.എസ്.ഇ.ബി പരാതിക്കാരന് നൽകിയിരുന്നത്.
ksmart.lsgkerala.gov.in സൈറ്റിൽ കയറി ഏത് ഗ്രാമപഞ്ചായത്ത് വാർഡിൽ ഏത് സ്ട്രീറ്റിലെ എത്രാമത്തെ നമ്പർ ഇലക്ട്രിക് പോസ്റ്റിലാണ് തെരുവ് വിളക്ക് തെളിയാത്തത് എന്നുള്ള പരാതി കൃത്യമായി രേഖപ്പെടുത്തിയാൽ പഞ്ചായത്ത് അധികൃതർക്കും അറ്റകുറ്റപ്പണികൾ കരാർ എടുത്തിട്ടുള്ളയാൾക്കും പരാതിയുടെ വിവരങ്ങൾ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."