ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍
ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ (Passport/Attestation Cetnre PAC) ഓഗസ്റ്റ് 2 മുതല്‍ പുതിയ സ്ഥലത്തേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു.
വി.എഫ്.എസ് ഗ്ലോബല്‍ ഓ.എസ്.പി (VFS Global OSP) നടത്തുന്ന പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്ററാണ് പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. ഓഗസ്റ്റ് 2 മുതലുള്ള അപ്പോയിന്റ്‌മെന്റ് ലഭിച്ച എല്ലാ അപേക്ഷകരും പുതിയ കേന്ദ്രത്തില്‍ എത്തി സേവനങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പുതിയ കേന്ദ്രത്തിലേക്കുള്ള യാത്രാമാര്‍ഗം അറിയുന്നതിനായി അധികൃതര്‍ നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാമെന്നും അറിയിപ്പില്‍ പറയുന്നു.
പുതിയ കേന്ദ്രത്തിന്റെ വിലാസം:
ടഷീല്‍ കൊമേഴ്‌സ്യല്‍ പ്ലാസ, ഗ്രൗണ്ട് ഫ്‌ലോര്‍, അല്‍ മുഹമ്മദിയ ഡിസ്ട്രിക്ട് 1, ജിദ്ദ.
English Summary: The Indian Passport/Attestation Cetnre (PAC), operated by VFS Global OSP in Jeddah, will relocate to a new premises effective August 2, 2026. Applicants with appointments on or after August 2 are advised to visit the new cetnre at Tasheel Commercial Plaza, Ground Floor, Al Mohammadiya Ditsrict 1, Jeddah. Authorities have also provided a QR code to help applicants navigate to the new location.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."