HOME
DETAILS
MAL
ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു
July 16, 2026 | 3:44 AM
മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി ഷംസുദ്ദീന്‍ ചുള്ളിയാട്ട് (26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് യുവാവ് ബഹ്‌റൈനില്‍ എത്തിയത്. റിഫയിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. മയ്യിത്ത് നാട്ടില്‍ എത്തിച്ച് മറവ് ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
English Sumamry: A 26-year-old Malayali man from Narikkuni in Kerala's Kozhikode district has died of a heart attack in Bahrain. The deceased has been identified as Shamsudheen Chulliyattu, who had moved to Bahrain in December last year and was working at a vegetable shop in Riffa.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."