ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായി; പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി
റായ്പൂര്‍: രാജ്യത്ത് ആകമാനം ഇ20 പ്രെട്രോള്‍ ചര്‍ച്ചാവിഷയം ആയിക്കൊണ്ടിരിക്കുന്ന വേളയില്‍ ഛത്തീസ്ഗഢില്‍ നിന്ന് ഇതാ ഉപഭോക്ത്യ കോടതിയുടെ ഒരു വിധി വന്നിരിക്കുകയാണ്.
ഇ20 പെട്രോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വാഹനം കേടുവന്ന സംഭവത്തില്‍ വാഹന ഉടമയ്ക്ക് ഇ20 പെട്രോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ വാഹനം നല്‍കാനാണ് ഉപഭോക്ത്യ കോ
ടതിയുടെ വിധി വന്നിരിക്കുന്നത്. 45 ദിവസത്തിനകം പുതിയ വാഹനം നല്‍കണമെന്നും ഈ സമയത്തിനുള്ളില്‍ വാഹനം നല്‍കിയില്ലെങ്കില്‍ കാറിന്റെ മുഴുവന്‍ തുകയും നഷ്ട്പരിഹാരമായി ഉടമയ്ക്ക് നല്‍കണം.
ഇതിന് പുറമേ ഉപഭോക്താവിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം.
കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്കും ഡീലര്‍ക്കും എതിരെയാണ് വിധി വന്നിരിക്കുന്നത്. ഇ20 യുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യത്തെ വിധിയാണ്. എന്നാല്‍ വാഹനം ഇ20 പെട്രോളിന് അനുയോജ്യമായതാണെന്നും അറ്റകുറ്റപ്പണി നടത്താത്തതോ അല്ലെങ്കില്‍ സാധാരണ ഉണ്ടാകുന്ന തേയ്മാനങ്ങളോ ആകാം തകരാറിന് കാരണമെന്നുമാണ് നിര്‍മാതാക്കളുടെയും ഡീലറുടെയും വാദം.
എന്നാല്‍ ഡീലറുടെയു വാഹന നിര്‍മാതാക്കളുടെയും വാദം കോടതി തള്ളി. അംഗീകൃത വര്‍ക്ക് ഷോപ്പിലെത്തിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
While E20 petrol has become a major topic of discussion across the country, a consumer court in Chhattisgarh has delivered a significant verdic
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."