വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കുന്ന സ്പീക്കറുകള്‍ നീക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം; ഇല്ലെങ്കില്‍ കര്‍ശന നടപടി
തിരുവനന്തപുരം: വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കുന്ന സ്പീക്കറുകള്‍ (വോക്കല്‍) എത്രയും പെട്ടെന്ന് അഴിച്ചു മാറ്റണമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. ഇത്തരത്തിലുള്ള സ്പീക്കര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടെന്നും ഇത് ഘടിപ്പിച്ച വാഹനങ്ങള്‍ ഉടനെ പിടി കൂടുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തില്‍ പാട്ട് വെച്ച് പുറത്ത് നൃത്തം ചെയ്യുന്ന സമയത്ത് അറിയാതെ വണ്ടിയെടുത്തതിനെത്തുടര്‍ന്ന് ഒരു കുട്ടി മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടെ പ്രതികരണം.
'വാഹനമോഡിഫിക്കേഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ്. എന്നാല്‍ അപകടകരമായ രീതിയിലുള്ള പ്രവണതകളും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള കാര്യങ്ങളും അനുവദിച്ചുകൊടുക്കാന്‍ സാധിക്കില്ല. വാഹനങ്ങളുടെ നിറം മാറ്റുന്നത് അനുവദിച്ചു കൊണ്ടുള്ള തീരുമാനം ഉടനെ പ്രഖ്യാപിക്കും. പ്രിയദര്‍ശിനി പദ്ധതി വന്‍ വിജയമാണ്. എല്ലാദിവസവും യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ആറ് ലക്ഷത്തില്‍ നിന്ന് 12.71 ലക്ഷമായി ഉയര്‍ന്നു. 60 കോടി രൂപയാണ് പ്രതിമാസം പദ്ധതിക്കായി വേണ്ടി വരുന്നത്. വാഹനപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 1.5 ലക്ഷം രൂപ കിട്ടുന്ന പദ്ധതിയും വളരെ പെട്ടെന്ന് നടപ്പിലാക്കും'- സി.പി. ജോണ്‍ കൂട്ടിച്ചേര്‍ത്തു.
Transport Minister C.P. John has directed that loud speakers (vocals) installed in vehicles must be removed as quickly as possible. He stated that there are strict regulations against such speakers and that vehicles equipped with them will be seized immediately.The Minister's remarks came during a press conference following an incident where a child died after a vehicle was accidentally driven forward while people were dancing outside to music playing from the vehicle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."