നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും
ആലപ്പുഴ: നവകേരള യാത്രക്കിടയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതില്‍ എ.ഡി.ജി.പി എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും. അട്ടിമറിയില്‍ എം.ആര്‍.അജിത്ത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇന്നലെ ഡി.ജി.പി ക്ക് കൈമാറി.
കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ.ഡി.ജി.പി യുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് മുന്‍ അന്വേഷണസംഘം മൊഴി നല്‍കിയിട്ടുണ്ട്. എ ഡി.ജി.പി യുടെ പൂര്‍ണ്ണ അറിവോടെ ഗ്രേഡ് എസ്.ഐ മാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് രേഖകളില്‍ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍.
അതേസമയം അജിത് കുമാറിന്റെ സ്ഥാനക്കയറ്റം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20നാണ് യോഗം ചേരാനിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം. ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പി യും യോഗത്തില്‍ പങ്കെടുക്കും. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകമാകും. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കില്‍ എസ് ശ്രീജിത്തിനെയാകും ഈ സ്ഥാനത്തേക്ക് പരിഗണിക്കുക.
എം.ആര്‍.അജിത്ത് കുമാറിനെതിരെയുള്ള സി.പി.ഐ നിലപാട് ബിനോയ് വിശ്വം ഇന്നും ആവര്‍ത്തിച്ചു. അജിത്ത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Explanation will be sought from ADGP M.R. Ajith Kumar regarding the sabotage of the case related to the assault on Youth Congress workers by security personnel for showing black flags during the Navakerala Sadas. The report highlighting M.R. Ajith Kumar's involvement in the sabotage was handed over to the DGP yesterday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."