HOME
DETAILS

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

  
Web Desk
July 17, 2026 | 7:01 AM

prime-minister-flags-off-indias-first-hydrogen-train-service

ചണ്ഡിഗഡ്: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസിന് തുടക്കം. ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വിസ് ഫ്ളാഗ് ഓഫ് ചെയ്തു. പൂര്‍ണമായും തദ്ദേശീയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ട്രെയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

10 കോച്ചുകളടങ്ങുന്ന ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ അധിഷ്ഠിത ട്രെയിനാണിത്. രണ്ട് ഹൈഡ്രജന്‍ ഡ്രൈവിങ് പവര്‍ കാറുകളും എട്ട് ട്രെയിലര്‍ കോച്ചുകളുമാണ് ട്രെയിനിലുള്ളത്. ഓരോ ഡ്രൈവിങ് പവര്‍ കാറിലും ഫ്യുവല്‍ സെല്ലുകള്‍, ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററികള്‍, ഹൈഡ്രജന്‍ സ്റ്റോറേജ് സിലിണ്ടറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 1200 കിലോവാട്ട് ശേഷിയോടുകൂടിയ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് ഇതിന് കരുത്തുപകരുന്നത്. 

ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആണെങ്കിലും പരമാവധി 75 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വിസ് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജിന്ദ് ജംഗ്ഷന്‍, ഗോഹാന ജങ്ഷന്‍, സോണിപത് എന്നിവയെ ബന്ധിപ്പിച്ചാണ് സര്‍വിസ്. രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ ഹൈഡ്രജന്‍ സംഭരണഇന്ധന വിതരണ കേന്ദ്രം ഹരിയാനയിലെ ജിന്ദിലാണ് സ്ഥാപിച്ചിരിക്കുന്നത്.

 

 

The Prime Minister flagged off India's first hydrogen-powered train service, marking a major milestone in the country's push towards sustainable and eco-friendly transportation. The hydrogen train is expected to reduce carbon emissions and support Indian Railways' green energy goals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  2 hours ago
No Image

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

National
  •  2 hours ago
No Image

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് വഖ്ഫ് ബോർഡിൽ അമുസ് ലിംകളെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട: പിണറായി വിജയൻ

latest
  •  2 hours ago
No Image

യുഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കണം; 80 കഴിഞ്ഞവര്‍ക്ക് കേന്ദ്ര നിരക്കില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 88കാരന്റെ നിവേദനം

Kerala
  •  3 hours ago
No Image

പ്രവര്‍ത്തന നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍

Kerala
  •  3 hours ago
No Image

നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും

latest
  •  4 hours ago
No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  4 hours ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  4 hours ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  4 hours ago