HOME
DETAILS
MAL
തമ്മിലടിക്കാനുള്ള സമയമല്ല ഇപ്പോഴെന്ന് രാഹുല്‍ ഗാന്ധി ...
backup
February 12 2016 | 18:02 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കെ.പി.സി.സി വിശാല എക്സിക്യൂട്ടീവ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും തെരഞ്ഞെടുപ്പിന് ശേഷമായിക്കോട്ടെ അതെന്നും എ.ഐ.സി.സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിയുംവരെ ഒരു കുടുംബം പോലെ നില്‍ക്കണം. അതുകഴിഞ്ഞ് എന്തും ആയിക്കോട്ടെ. അതു കേള്‍ക്കാള്‍ താന്‍ നേരിട്ടെത്തും- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുതിര്‍ന്ന നേതാക്കളെല്ലാം നല്ല കഴിവുള്ളവരാണ്. ഒരാള്‍ക്ക് ഇല്ലാത്ത കഴിവ് മറ്റൊരാള്‍ക്കുണ്ട്. എല്ലാവരും ഒരുമിക്കുമ്പോഴാണ് കഴിവ് വര്‍ധിക്കുന്നത്. കോണ്‍ഗ്രസിനു മാത്രമേ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാകൂ. സി.പി.എമ്മിന് അതിനുള്ള ശേഷിയില്ല. നേതാക്കള്‍ ഒരുമിച്ച് നിന്ന് അടുത്ത അഞ്ചുവര്‍ഷം കൂടി ഭരിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."