HOME
DETAILS

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

  
കെ.സി ശ്രീനിത
July 18, 2026 | 9:14 AM

Vikram-1 Makes History Indias Surge in the Private Space Sector

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രനേട്ടം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് വികസിപ്പിച്ച വിക്രം1 ഓര്‍ബിറ്റല്‍ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആര്‍.ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ആദ്യ ലോഞ്ച് പാഡില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. 'ആഗമന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റിന്റെ വിക്ഷേപണമെന്ന പ്രത്യേകതയും സ്വന്തമാക്കി.

ഈ വിജയത്തോടെ ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ വ്യവസായം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് വിലയിരുത്തല്‍. ഉപഗ്രഹങ്ങളെ സ്വതന്ത്രമായി ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയുന്ന സ്വകാര്യ കമ്പനികളുടെ ആഗോള നിരയിലേക്ക് സ്‌കൈറൂട്ട് ഉടന്‍ തന്നെ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിന്‍ തുടങ്ങിയ ചുരുക്കം ചില കമ്പനികള്‍ക്കു മാത്രമുള്ള സാങ്കേതിക നേട്ടത്തിലേക്കാണ് ഇന്ത്യയും സ്വകാര്യ മേഖലയുടെ സഹായത്തോടെ എത്തുന്നത്.

വാണിജ്യ ദൗത്യമല്ല, സാങ്കേതിക പരീക്ഷണം

'ആഗമന്‍' ഒരു വാണിജ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമല്ല. വിക്രം1ന്റെ സാങ്കേതിക ശേഷിയും വിവിധ സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമതയും യഥാര്‍ഥ വിക്ഷേപണ സാഹചര്യത്തില്‍ വിലയിരുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. റോക്കറ്റില്‍ ആഭ്യന്തരവും വിദേശവുമായ വിവിധ പരീക്ഷണ പേലോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം സാങ്കേതിക പരിശോധനകള്‍ക്കായുള്ളവയാണ്.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍1 ഉള്‍പ്പെടെയുള്ള എല്ലാ പുതിയ ലോഞ്ച് വാഹനങ്ങളെയും പോലെ വിക്രം1നും വാണിജ്യ സേവനത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ഒന്നിലധികം പരീക്ഷണ വിക്ഷേപണങ്ങളിലൂടെ കാര്യക്ഷമത തെളിയിച്ചിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒയുടെ പങ്ക്

സ്വകാര്യ കമ്പനി വികസിപ്പിച്ച റോക്കറ്റായിരുന്നെങ്കിലും ഐ.എസ്.ആര്‍.ഒയുടെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക പിന്തുണയും ഉപയോഗിച്ചാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡ് ചെറിയ റോക്കറ്റുകള്‍ക്ക് അനുയോജ്യമായി പരിഷ്‌കരിച്ച ശേഷമാണ് ദൗത്യം നടത്തിയത്.

മിഷന്‍ കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സംവിധാനങ്ങള്‍ ഐ.എസ്.ആര്‍.ഒ ഒരുക്കിയപ്പോള്‍, സ്‌കൈറൂട്ടിന്റെ ഫ്‌ലൈറ്റ് കമ്പ്യൂട്ടറുകളും നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് വിക്ഷേപണം നിയന്ത്രിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരു സ്ഥാപനങ്ങളുടെയും വിദഗ്ധര്‍ സംയുക്തമായാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവന്നത്.

വിക്രം1ന്റെ പ്രത്യേകതകള്‍

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ ഡോ. വിക്രം സാരാഭായിയുടെ പേരിലാണ് റോക്കറ്റിന് 'വിക്രം1' എന്ന് പേര് നല്‍കിയിരിക്കുന്നത്.

കാര്‍ബണ്‍ കോമ്പോസിറ്റ് ഉപയോഗിച്ച് നിര്‍മിച്ച മള്‍ട്ടിസ്റ്റേജ് ഓര്‍ബിറ്റല്‍ ലോഞ്ച് വെഹിക്കിളായ ഇതിന് ഏകദേശം ഏഴ് നില കെട്ടിടത്തിന്റെ ഉയരമുണ്ട്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച 3ഡി പ്രിന്റഡ് റോക്കറ്റ് എന്‍ജിനുകളും ഹൈത്രസ്റ്റ് സോളിഡ് റോക്കറ്റ് മോട്ടോറുകളും ഉള്‍പ്പെടുന്ന പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് റോക്കറ്റിന് കരുത്തേകുന്നത്.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകള്‍ എത്തിക്കാന്‍ വിക്രം1ന് കഴിയും. ഗ്രാഹ സ്‌പേസ്, കോസ്‌മോസര്‍വ്, ഡിക്യൂബ്ഡ് എന്നിവയുടെ സാങ്കേതിക പരീക്ഷണ പേലോഡുകള്‍ക്കൊപ്പം സ്‌കൈറൂട്ടിന്റെ സ്വന്തം എസ്സി.ഒ.പി.ഇ പേലോഡും ഈ ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2022ലെ വിക്രംഎസില്‍ നിന്ന് വിക്രം1ലേക്ക്

2022 നവംബറില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിക്രംഎസ് സബ് ഓര്‍ബിറ്റല്‍ ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് കമ്പനി വിക്രം1 വികസിപ്പിച്ചത്. ആ പരീക്ഷണവിജയം ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് നിര്‍മിക്കാനുള്ള ആത്മവിശ്വാസം സ്‌കൈറൂട്ടിന് നല്‍കി.

കമ്പനി ഇതിനോടകം തന്നെ രണ്ടാമത്തെ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു വിക്ഷേപണം നടത്താനും പദ്ധതിയുണ്ട്.

വിക്രം 1 എന്തുകൊണ്ട് ഇന്ത്യയില്‍ ?

2020ലാണ് ഇന്ത്യ സ്വകാര്യ കമ്പനികള്‍ക്ക് ബഹിരാകാശ മേഖല തുറന്നുകൊടുത്തത്. വെറും ആറുവര്‍ഷത്തിനുള്ളില്‍ റോക്കറ്റ് എന്‍ജിനുകളും ഉപഗ്രഹങ്ങളും പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളും വികസിപ്പിക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഒരു സ്വകാര്യ ഇന്ത്യന്‍ കമ്പനി സ്വതന്ത്രമായി ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വികസിപ്പിച്ച് വിക്ഷേപിക്കുന്നത് ഇതാദ്യമായാണ്.

ഇതോടെ ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയില്‍ ഇന്ത്യയുടെ മത്സരശേഷി വര്‍ധിക്കും. ചെറുകിട ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കാത്തിരിക്കുന്ന ആഭ്യന്തരവിദേശ കമ്പനികള്‍ക്ക് പുതിയ സാധ്യതകളും തുറക്കും.

ഇതുവരെ രാജ്യത്തെ മിക്ക ഉപഗ്രഹ വിക്ഷേപണങ്ങളും ഐ.എസ്.ആര്‍.ഒയുടെ പരിമിതമായ ലോഞ്ച് വാഹനങ്ങളിലൂടെയായിരുന്നു. ശാസ്ത്രീയ ദൗത്യങ്ങള്‍, ദേശീയ സുരക്ഷ, നാവിഗേഷന്‍, ഭൗമ നിരീക്ഷണം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിനാല്‍ സ്വകാര്യ ഉപഗ്രഹ നിര്‍മ്മാതാക്കള്‍ക്ക് മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.

വിക്രം1 പോലുള്ള സ്വകാര്യ ലോഞ്ച് വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ ചെറുകിട ഉപഗ്രഹങ്ങളുടെ വിക്ഷേപണം സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കും. ഇതുവഴി ഐ.എസ്.ആര്‍.ഒയ്ക്ക് ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള വലിയ ദേശീയ ദൗത്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വകാര്യ മേഖലക്ക് വാണിജ്യ ബഹിരാകാശ വിപണിയില്‍ അതിവേഗം വളരാനും അവസരമൊരുങ്ങും.

സ്വകാര്യ സംരംഭങ്ങളും ഐ.എസ്.ആര്‍.ഒയും കൈകോര്‍ത്ത് മുന്നേറുന്ന ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമായാണ് വിക്രം1നെ ശാസ്ത്രലോകം വിലയിരുത്തുന്നത്.

A historic achievement for India’s private space research sector. Skyroot Aerospace, based in Hyderabad, successfully launched its Vikram-1 orbital rocket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 hours ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 hours ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 hours ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  4 hours ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  4 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  4 hours ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  4 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  5 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  5 hours ago