HOME
DETAILS

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

  
സുധീര്‍ കെ.ചന്ദനത്തോപ്പ്
July 19, 2026 | 2:28 AM


തിരുവനന്തപുരം: നാല് കോടി രൂപ ചെലവഴിച്ച് രണ്ട് ബിസിനസ് ക്ലാസ് ബസുകള്‍ വാങ്ങി രണ്ടര മാസത്തിലധികമായിട്ടും നിരത്തിലിറക്കാതെ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുക്കുന്നു. ഒന്നും രണ്ടുമല്ല വിവിധ കാറ്റഗറിയിലുള്ള 63 ബസുകളാണ് വാടകയ്‌ക്കെടുക്കുന്നത്. 
ഈ മാസം 21ന് ടെന്‍ഡര്‍ ആരംഭിക്കാനാണ് നീക്കം. ഓണം, ശബരിമല, ക്രിസ്മസ് ആഘോഷങ്ങള്‍ മുന്നില്‍ കണ്ടാണ് നടപടി. 40, 50 സീറ്റുകളുള്ള എ.സി ബസുകള്‍ 20 എണ്ണം വീതവും 27 സീറ്റും 15 ബെര്‍ത്തുള്ള 9 എ.സി സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളും 36 സീറ്റും 18 ബെര്‍ത്തുമുള്ള 4 എ.സി സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളും 30 ബെര്‍ത്തിന്റെ രണ്ടും 36 ബെര്‍ത്തിന്റെ ആറും 42 ബെര്‍ത്തിന്റെ രണ്ടും എ.സി സ്ലീപ്പര്‍ ബസുകളാണ് വാടകയ്‌ക്കെടുക്കുന്നത്. 
എല്ലാം ഡീസല്‍ ബസുകളാണ്. അന്തര്‍ സംസ്ഥാന റൂട്ടിലും സംസ്ഥാനത്തിനകത്ത് സ്‌പെഷല്‍ സര്‍വിസായും ആണ് ഇവ  ഉപയോഗിക്കുക. അടുത്തമാസം 15 മുതല്‍ ആറുമാസത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്. കുറഞ്ഞത് രണ്ടു ബസുകളെങ്കിലുമുള്ള ഉടമകള്‍ക്കോ കണ്‍സോര്‍ഷ്യത്തിനോ ഓപറേറ്റേഴ്‌സിനോ ആണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.
അതേസമയം, ഗണേഷ്‌കുമാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ രണ്ട് കോടി രൂപ വീതം ചെലവഴിച്ച് രണ്ട് ബിസിനസ് ക്ലാസ് ബസുകള്‍ വാങ്ങിയിരുന്നു. ഈ ബസുകള്‍ പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക് ഷോപ്പില്‍ പൊടിപിടിച്ച് നശിക്കുകയാണ്. രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ പൂര്‍ത്തിയായെങ്കിലും നിരത്തിലിറക്കാന്‍ തയാറായിട്ടില്ല. 
പാന്‍ട്രി, ശുചിമുറി, ബസ് ഹോസ്റ്റസ് തുടങ്ങിയ പ്രത്യേകതകളുള്ളതാണ് ബിസിനസ് ക്ലാസ് ബസുകള്‍. 
എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങള്‍, വ്യക്തിഗത ടി.വി, വൈഫൈ, മൊബൈല്‍ ചാര്‍ജിങ് സൗകര്യം എന്നിവ ബസില്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 
സര്‍ക്കാര്‍ നികുതിയിളവ് നല്‍കാത്തതാണ് നിരത്തിലിറങ്ങാന്‍ വൈകുന്നതിന് കാരണമെന്നാണ്  അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

നഷ്ടത്തിനിടെ വീണ്ടും വാടകയ്ക്ക്

കഴിഞ്ഞവര്‍ഷവും തിരക്കുള്ള സീസണില്‍ സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്തിരുന്നു. അത് നഷ്ടത്തിലായിരുന്നു. പഴയ ബസുകളായതിനാൽ വഴിയിലാവുകയും ബുക്കിങ് റദ്ദാക്കല്‍ കൂടുകയും ചെയ്തതാണ് നഷ്ടത്തിന് കാരണമായത്. ഇതിനിടെയാണ് വീണ്ടും ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത്. കോര്‍പറേഷന്‍ കാര്യമായ തോതില്‍ പുതിയ ബസുകള്‍ വാങ്ങാത്ത സാഹചര്യത്തിലാണ്  ബസുകള്‍ വാടകയ്‌ക്കെടുക്കേണ്ട സാഹചര്യമുണ്ടാക്കുന്നത്. നിലവില്‍ 4,468 ബസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  8 hours ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  8 hours ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 hours ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  10 hours ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  11 hours ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  16 hours ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  16 hours ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  17 hours ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  17 hours ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  17 hours ago