HOME
DETAILS

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

  
July 19, 2026 | 2:45 AM

UAE temperatures to reach 48C before easing later this week

അബുദബി: യുഎഇയിൽ ഇന്നും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. എന്നാൽ ചൊവ്വാഴ്ച മുതൽ ചില പ്രദേശങ്ങളിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടുമെന്നത് ആശ്വാസവാർത്തയാണ്.

ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും. കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മേഘങ്ങൾ രൂപപ്പെടുകയും ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ സംവഹന മേഘങ്ങൾ വികസിക്കാനും സാധ്യതയുണ്ട്.

തെക്കുകിഴക്കൻ മുതൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ ശക്തിപ്പെടാനിടയുള്ളതിനാൽ തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.

തീരപ്രദേശങ്ങളിലും ദ്വീപുകളിലും 39°C മുതൽ 45°C വരെയും ഉൾപ്രദേശങ്ങളിൽ 42°C മുതൽ 48°C വരെയും പർവതപ്രദേശങ്ങളിൽ 33°C മുതൽ 38°C വരെയുമാണ് ഇന്നത്തെ താപനില പ്രതീക്ഷിക്കുന്നത്.

നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെങ്കിലും താപനില നേരിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതൽ തീരപ്രദേശങ്ങളിൽ താപനില ക്രമേണ കുറയുകയും വടക്കൻ മേഖലകളിൽ മേഘാവൃത സാഹചര്യം തുടരുകയും ചെയ്യും.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടും. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

ബുധനാഴ്ചയും വ്യാഴാഴ്ചയും താപനിലയിൽ നേരിയ ഇടിവ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

English summary : The UAE is set for generally fair to partly cloudy weather on Sunday, with clouds expected to develop over eastern and southern areas, where they could become convective, according to the National Centre of Meteorology (NCM).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  8 hours ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  9 hours ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  10 hours ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  10 hours ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  11 hours ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  17 hours ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  17 hours ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  17 hours ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  18 hours ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  18 hours ago