HOME
DETAILS

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

  
July 20, 2026 | 4:10 AM

Not against food distribution opposed to land encroachment clarifies Health Minister K Muraleedharan amid Pothichoru controversy

 

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വീണ്ടും വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ആരുടെയും ഭക്ഷണം മുടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആലപ്പുഴ മെഡിക്കല്‍ കോളജിലെ സ്ഥലം കൈയേറ്റത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തും വിധം ചില സംഘടനകള്‍ സംഘടിതമായി സ്ഥലം കൈയേറുന്നതാണ് പ്രശ്‌നമായത്. ആശുപത്രി വികസന സമിതിയുടെ തീരുമാനപ്രകാരം നിലവില്‍ ആലപ്പുഴയില്‍ മാത്രമാണ് കമ്മ്യൂണിറ്റി കിച്ചന്‍ നടപ്പാക്കുന്നത്. മറ്റ് ആശുപത്രികളിലേക്ക് ഇത് വ്യാപിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ലാബിനെതിരെ നടപടിയെടുത്തതാണ് ഇപ്പോഴത്തെ എതിര്‍പ്പുകള്‍ക്ക് കാരണം. ആശുപത്രിയില്‍ ആളുകള്‍ക്ക് ആഹാരം നല്‍കുന്നതിന് യാതൊരു തടസ്സവുമില്ല. പരനാറി, ചെറ്റ തുടങ്ങിയ അധിക്ഷേപ പദങ്ങള്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐയും കെ. സുരേന്ദ്രനും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Health Minister K. Muraleedharan clarified that his objection in the DYFI Pothichoru controversy was directed at land encroachment at Alappuzha Medical College, not the distribution of food to patients.

ഭക്ഷണം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി മുന്‍പും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതിനാണ് പ്രാധാന്യമെന്നും ആഹാരത്തിന് രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൃത്യമായി ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതിക്ക് തുടക്കമിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  14 hours ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  14 hours ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  15 hours ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  15 hours ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  15 hours ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  15 hours ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  16 hours ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  16 hours ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  16 hours ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  17 hours ago