HOME
DETAILS

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

  
July 21, 2026 | 2:41 PM

man chopped chef saying fish lacked salt propaganda false says accused reveals he questioned harassment of female employee

കൊച്ചി: അങ്കമാലിയിലെ ഹോട്ടലിൽ മീൻ പൊരിച്ചതിൽ ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഷെഫിന് വെട്ടേറ്റെന്ന വാർത്ത തള്ളി കേസിൽ പ്രതിയാക്കപ്പെട്ട ഹോട്ടൽ ജീവനക്കാരൻ. ഇതേ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ ഷെഫ് ഉപദ്രവിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചതെന്നും, സംഭവം ബോധപൂർവം വളച്ചൊടിച്ചതാണെന്നും സ്ഥാപനത്തിലെ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് ഉബൈസ് ആരോപിച്ചു. താൻ ഹോട്ടലുടമയല്ല, മറിച്ച് അവിടുത്തെ ജീവനക്കാരൻ മാത്രമാണെന്നും ഉബൈസ് വ്യക്തമാക്കി.

അങ്കമാലി ‘മീൻവിലാസം’ റസ്റ്ററന്റിൽ ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. റസ്റ്ററന്റിലെ ഷെഫായ കൊല്ലം സ്വദേശി റിയാസും ഉബൈസും തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മീൻ ഫ്രൈക്ക് രുചിയില്ലെന്നും ഉപ്പില്ലെന്നും ആരോപിച്ച് ഉബൈസ് കത്തിയെടുത്ത് വെട്ടിപ്പരുക്കേൽപ്പിച്ചെന്നായിരുന്നു റിയാസ് പൊലിസിന് നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ, യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഉബൈസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റിയാസ് തന്നോട് മോശമായി പെരുമാറിയെന്ന് ഹോട്ടലിലെ വനിതാ ജീവനക്കാരി പരാതിപ്പെട്ടതിനെ തുടർന്ന് ഇയാളോട് കാരണം തിരക്കുകയായിരുന്നുവെന്ന് ഉബൈസ് പറയുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിലും കൈയാങ്കളിയിലുമാണ് ഇരുവർക്കും പരുക്കേറ്റത്. സംഭവത്തിൽ തനിക്കും റിയാസിനും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും ഉബൈസ് പറഞ്ഞു.

തന്റെ വാദങ്ങൾ ശരിവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും, യുവതി നൽകിയ വോയ്സ് ക്ലിപ്പുകളും ഉബൈസ് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടിട്ടുണ്ട്. വിഷയത്തിൽ റിയാസിനെതിരെ യുവതിയും താനും പൊലീസിൽ ഉടൻ ഔദ്യോഗികമായി പരാതി നൽകുമെന്നും ഉബൈസ് കൂട്ടിച്ചേർത്തു.

 

The accused in the attack on a hotel chef clarified that reports claiming he hacked the chef over a lack of salt in fish were false propaganda. According to the accused, the altercation actually occurred because he questioned the chef for verbally abusing a female employee at the restaurant.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  4 hours ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  4 hours ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  4 hours ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  4 hours ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  4 hours ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  4 hours ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  4 hours ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  4 hours ago
No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  5 hours ago
No Image

അനധികൃത പണമിടപാട്; ഏഷ്യൻ സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ കോടതി

uae
  •  5 hours ago