കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി; രണ്ടാം ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: കടയ്ക്കാവൂർ ചാവടിമുക്കിൽ യുവതിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം ഭർത്താവ് അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശിനി വിജിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. തലക്കും ഇരുകൈകൾക്കും വെട്ടേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കൈ പൂർണമായും അറ്റുപോയെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അനു പൊലിസിന്റെ പിടിയിലായി.
കോട്ടയത്ത് ജോലി ചെയ്യുന്ന വിജി ഇന്ന് നാട്ടിലെത്തിയ ശേഷം പ്രതി ജോലി ചെയ്യുന്ന വർക്ക്‌ഷോപ്പിലെത്തിയതായാണ് വിവരം. അവിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് വർക്ക്‌ഷോപ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പ്രതി വിജിയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ കടയ്ക്കാവൂർ പൊലിസ് അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുമ്പും വിജിക്കുനേരെ സമാനമായ ആക്രമണമുണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പൊലിസ് അന്വേഷിച്ചുവരികയാണ്.
A woman's hand was chopped off on a public road in Kadakkavoor, Thiruvananthapuram. Viji, a native of Kadakkavoor, suffered serious injuries in the attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."