HOME
DETAILS

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

  
Web Desk
July 22, 2026 | 11:58 AM

neet top scorer panshul bansal criticized the protests being held against the alleged irregularities in the examination

ന്യൂഡല്‍ഹി: പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥി പന്‍ഷുല്‍ ബന്‍സാല്‍. ജന്തര്‍ മന്ദറില്‍ പ്രതിഷേധക്കാര്‍ സമരം ചെയ്യുമ്പോള്‍ താന്‍ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നെന്ന് ബന്‍സല്‍ പറഞ്ഞു. ആദ്യ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് താന്‍ പുനപരീക്ഷയില്‍ നേടിയെന്നും ബന്‍സല്‍ പറഞ്ഞു. 

സമരം ചെയ്യുന്നതിന് പകരം ആ സമയം കൂടി ഇരുന്ന് പഠിക്കാം, സ്‌കോര്‍ മെച്ചപ്പെടുത്താം. ആദ്യപരീക്ഷയില്‍ 706 മാര്‍ക്കാണ് താന്‍ നേടിയത്. എന്നാല്‍ പുനപരീക്ഷയില്‍ 715 മാര്‍ക്ക് നേടാനായി. കഴിഞ്ഞ ഒന്നര മാസമായി എനിക്ക് പറ്റാവുന്നത് പോലെ പഠിച്ചു, ബാക്കിയുള്ളത് ദൈവത്തിന് വിട്ടുകൊടുത്തു. എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? എല്ലാം മറന്ന് പ്രധാന ലക്ഷ്യത്തിലേക്ക് മാത്രം നോക്കി. എന്ത് സംഭവിച്ചാലും അത് നല്ലതിന് വേണ്ടിയാണ്. പരീക്ഷ ഒന്ന് കഴിഞ്ഞാല്‍ ഉത്കണ്ഠയും ആശങ്കയും മാറും,' ബന്‍സല്‍ പറഞ്ഞു. 

പരീക്ഷ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പുനര്‍പരീക്ഷയില്‍ രാജ്യത്ത് രണ്ടാം സ്ഥാനക്കാരനായിരുന്നു ബന്‍സല്‍. 99 ശതമാനം മാര്‍ക്ക് നേടിയായിരുന്നു ബന്‍സലിന്റെ വിജയം. പ്രതികരണത്തിന് പിന്നാലെ ബന്‍സലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

അതേസമയം സി.ജെ.പി പ്രതിഷേധത്തിൽ പൊലിസ് നടത്തിയ അതിക്രമത്തിലും നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപെടെ വിഷയങ്ങളിലും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലിസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ ചെയ്ത തെറ്റ് എന്തെന്ന് ചോദിച്ച അദ്ദേഹം അവർ കുറ്റവാളികൾ ആയിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. 

'ന്യായമായ കാര്യങ്ങളാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്. കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം' അദ്ദേഹം ആവശ്യപ്പെട്ടു. സി.ജെ.പി പ്രതിഷേധത്തിൽ ഡൽഹി പൊലിസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കയ്യിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്.

"neet top scorer panshul bansal criticized the protests being held against the alleged irregularities in the examination."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  2 hours ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  3 hours ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  3 hours ago
No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  3 hours ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  3 hours ago
No Image

കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി; രണ്ടാം ഭർത്താവ് പിടിയിൽ

Kerala
  •  3 hours ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  3 hours ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  4 hours ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  4 hours ago