പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും
തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ സര്‍ക്കാര്‍ അനുവദിച്ച 120 അധിക ബാച്ചുകളുടെ ലിസ്റ്റ് ആയി. 127 സ്‌കൂളുകളില്‍ പുതിയ ബാച്ച് ലഭിക്കും. ഇതില്‍ 30 എണ്ണം ഗവണ്മെന്റ് സ്‌കൂളുകളാണ്. ബാക്കിയെല്ലാം എയ്ഡഡ് സ്‌കൂളുകളാണ്. ബന്ധപ്പെട്ട മേഖല ഉപമേധാവിമാര്‍ നേരിട്ട് പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സ്‌കൂളുകളുടെ പട്ടിക തയാറാക്കിയത്.
പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസര്‍കോട് (10 ) എന്നിങ്ങനെയാണ് താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിച്ചത്. ഒരു ബാച്ചില്‍ 60 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം, ഇത് പ്രകാരം ഈ ജില്ലകളില്‍ അധികമായി 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അടുത്ത സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ നിലവിലെ ഒഴിവിനൊപ്പം പുതിയ ബാച്ചുകളിലെ ഒഴിവുകളില്‍ കൂടി പ്രവേശനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."