HOME
DETAILS

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

  
July 23, 2026 | 6:23 AM

cpm-central-committee-election-defeat-review-report-state-leadership-accountability

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാനത്തെ ഉന്നത നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പു നല്‍കുന്ന കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പുറത്ത്. 

കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉന്നത നേതൃത്വം ഉത്തരവാദിത്വം ഏല്‍ക്കണമെന്ന് നിര്‍ദേശിച്ചത് സംസ്ഥാന സെക്രട്ടറിക്കും പിണറായി വിജയനും പി.ബിയില്‍ സ്വാധീനം കുറയുന്നുവെന്നതിന് തെളിവായി വിലയിരുത്തപ്പെടുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട എ. പദ്മകുമാറിനെതിരേ നടപടിയെടുക്കാനുള്ള കേന്ദ്രകമ്മിറ്റി നിര്‍ദേശം സംസ്ഥാന നേതൃത്വം അനുസരിച്ചില്ലെന്നും പത്മകുമാര്‍ ജയിലിലാണെന്ന കാരണം പറഞ്ഞ് നടപടി നീട്ടിവച്ചത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കമ്മിറ്റികള്‍ക്ക് പാളിച്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഒഴിയാനാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ സമയത്ത് പരിഹരിക്കുന്നതില്‍ ഉന്നത നേതൃത്വം പരാജയപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയം അടക്കം വിഷയങ്ങളിലെ വീഴ്ചയുടെ ഉത്തരവാദിത്വം ഉന്നത നേതൃത്വം ഏറ്റെടുക്കണമെന്നും സി.സി റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തുന്നു. 

യോഗി ആദിത്യനാഥിന്റെ പ്രസ്താവന അയ്യപ്പ സംഗമത്തില്‍ വായിച്ചത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരായ നടപടിയായി. കേരളത്തില്‍ രാഷ്ട്രീയ പ്രചാരണം ഫലപ്രദമായി നടത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. സി.പി.എംബി.ജെ.പി ഡീലെന്ന മുസ്‌ലിം ലീഗിന്റെയും ജമാ അത്തെ ഇസ്്‌ലാമിയുടെയും പ്രചാരണം ചെറുക്കാനായില്ല. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി. ബന്ധുക്കള്‍ക്ക് സീറ്റ് നല്‍കുന്നു എന്ന വാദം തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പി.എം ശ്രീ വിഷയത്തില്‍ ഉണ്ടായത് ഒഴിവാക്കേണ്ട വിവാദമാണ്. കൂട്ടായ ചര്‍ച്ചയുടെ അഭാവമാണ് ഇതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ, എം.വി ഗോവിന്ദന്‍ തിരുത്തിയില്ലെന്ന് എം.എ ബേബി  സൂചിപ്പിച്ചത് സംസ്ഥാന നേതൃത്വം തള്ളിയിരുന്നു.

 

The CPM Central Committee's review report has stated that the party's state leadership should take responsibility for its election defeat. The report reportedly assesses the factors that contributed to the setback and stresses the need for accountability and corrective measures to strengthen the party's organisational and electoral performance. The findings are expected to guide future strategies and internal reforms.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  3 hours ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  3 hours ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  3 hours ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  3 hours ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  3 hours ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  3 hours ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  3 hours ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  3 hours ago
No Image

മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍

Kerala
  •  3 hours ago
No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  4 hours ago


No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  4 hours ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  4 hours ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  5 hours ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  5 hours ago