HOME
DETAILS

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

  
Web Desk
July 23, 2026 | 6:23 AM

cjp news updation 4735634

ന്യൂഡല്‍ഹി: സമരത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം സാമ്പത്തികമായി മികച്ച പശ്ചാത്തലമുള്ള ജെന്‍സികളുടെയും സാന്നിധ്യം. പൊതുവേ തെരുവ് സമരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാറുള്ള ഉപരിവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഇത്തവണ സമരവേദിയില്‍ സജീവമായി. എന്‍.എസ്.യു.ഐ, എ.ഐ.എസ്.എഫ്, എ.ഐ.എസ്.എ, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യത്തിനകത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തു.

പ്രതിഷേധത്തെ തുടര്‍ന്ന് മെട്രോ സര്‍വിസുകള്‍ നിര്‍ത്തിവച്ചതും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കാരണം ജന്തര്‍ മന്തറിലെത്താന്‍ ടാക്സികളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കേണ്ട സാഹചര്യമുണ്ടായി. ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ മൂലം ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ക്കും തടസമുണ്ടായതോടെ ചെറിയ ദൂരയാത്രകള്‍ക്കുപോലും 300 മുതല്‍ 500 രൂപവരെ ഈടാക്കിയങ്കിലും വിദ്യാര്‍ഥികള്‍ സമരത്തിന്റെ ഭാഗമായി.
സമരവേദിയില്‍ എത്തിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് സന്ദേശം കൂടുതല്‍ ജെന്‍സികളിലേക്ക് എത്താനും അവസരമൊരുങ്ങി. അവകാശങ്ങളെക്കുറിച്ച് പുസ്തകങ്ങളില്‍ പഠിക്കുന്നതിലുപരി അവ സംരക്ഷിക്കേണ്ട സമയമാണിതെന്ന് തോന്നിയതിനാലാണ് ഇവിടെ വന്നതെന്ന് ദക്ഷിണ ഡല്‍ഹിയിലെ പ്ലസ് ടു വിദ്യാര്‍ഥി അര്‍ജുന്‍ ശര്‍മ പറഞ്ഞു.

2012ലെ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് രൂപപ്പെട്ടതിന് സമാനമാണ് ഇപ്പോഴത്തെ അന്തരീക്ഷമെന്നാണ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്.

മെട്രോ സ്റ്റേഷനുകള്‍ അടച്ചു
ന്യൂഡല്‍ഹി: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും റോഡുകള്‍ ബാരിക്കേഡ് വച്ച് ഗതാഗതം തടഞ്ഞും സമരവേദിയിലേക്ക് ആളെത്തുന്നത് തടയാന്‍ ഡല്‍ഹി പൊലിസ്. ഇന്നലെ ജന്തര്‍ മന്ദറിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള മെട്രോ സ്റ്റേഷനുകള്‍ ഏഴുവരെ അടച്ചിട്ടു. പ്രദേശത്തേക്ക് ബസ് ഗതാഗതവും നിയന്ത്രിച്ചു. 16 മെട്രോ സ്റ്റേഷനുകളാണ് അടച്ചുപൂട്ടിയത്. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി. 
പാര്‍ലമെന്റ് സ്ട്രീറ്റില്‍ കല്ലേറുണ്ടായി. സംഭവത്തില്‍ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് പരുക്കേറ്റു. ചൊവ്വാഴ്ച കോണ്‍ഗ്രസ് മിന്നല്‍ പ്രതിഷേധം നടത്തിയ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഇന്നലെ സുരക്ഷ ശക്തമാക്കി.

പിന്തുണയുമായി  സെലിബ്രിറ്റികളും 
കൊച്ചി: വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് സെലിബ്രിറ്റികളും സാമൂഹിക, സാംസ്‌കാരിക പ്രമുഖരും. കേന്ദ്രസേനയെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമെന്ന ധാരണ തെറ്റാണെന്നും ഓരോ ജനാധിപത്യ വിശ്വാസിയും സമരക്കാര്‍ക്കൊപ്പമുണ്ടാകുമെന്നും എഴുത്തുകാരി സാറാ ജോസഫ് സമൂഹമാധ്യമത്തില്‍ കുറിച്ചു. യുവാക്കളെ അടിച്ചമര്‍ത്തുന്നവര്‍ ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ത്തിക്കളയുന്നതെന്ന് നടന്‍ ടൊവിനോ തോമസ് പറഞ്ഞു. 
മലയാളി നടന്‍മാരായ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, നിഖില, ഹാഷിര്‍, നസ് ലിന്‍ തുടങ്ങിയവരും കായികതാരങ്ങളായ സഹല്‍ അബ്ദുസ്സമദ്, സി.കെ വിനീത് ഉള്‍പ്പെടെയുള്ളവരും സമരത്തെ പിന്തുണച്ചു. പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നവര്‍ സംഘ്പരിവാരിന്റെ കടുത്ത സൈബര്‍ ആക്രമണത്തിനും വിധേയരാകുന്നുണ്ട്.

modi moves to calm protest with fast track courts as rahul and cjp stand firm on dharmendra pradhan resignation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  2 hours ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  2 hours ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 hours ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  2 hours ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  2 hours ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  3 hours ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  3 hours ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 hours ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  3 hours ago