HOME
DETAILS

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

  
Web Desk
July 24, 2026 | 10:05 AM

Who has the authority to block democratic rights Rahul Gandhi levels sharp criticism against universities

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കരുതെന്ന ഡല്‍ഹി സര്‍വകലാശാലയുടെയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെയും (ജെ.എന്‍.യു) നിര്‍ദേശത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഡല്‍ഹിയില്‍ നടക്കുന്ന സി.ജെ.പി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നിയമവിരുദ്ധമായ കൂട്ടായ്മകളിലും സമരങ്ങളിലും പങ്കെടുക്കരുതെന്ന് ഇരു സര്‍വകലാശാലകളും വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനെതിരെയാണ് രാഹുലിന്റെ വിമര്‍ശനം.

വെള്ളിയാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഗാന്ധി സര്‍വകലാശാലകളുടെ നടപടിയെ ചോദ്യം ചെയ്തത്. വിദ്യാര്‍ഥികള്‍ അവരുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിനെ തടയാന്‍ എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു ഭീഷണി മുഴക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം നടപടികള്‍ക്ക് സമയമാകുമ്പോള്‍ മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

ജന്തര്‍ മന്തറില്‍ നടക്കുന്ന 'നിയമവിരുദ്ധ' പ്രതിഷേധങ്ങളിലും കൂട്ടായ്മകളിലും പങ്കെടുക്കുന്നത് നിയമനടപടികള്‍ക്ക് ഇടയാക്കുമെന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസാണ് ഡല്‍ഹി സര്‍വകലാശാല കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് വിദ്യാര്‍ഥികളുടെ അക്കാദമികവും തൊഴില്‍പരവുമായ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും സമാനമായ മുന്നറിയിപ്പാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദേശം ലംഘിച്ചാല്‍ നിയമനടപടിക്കും അച്ചടക്ക നടപടികള്‍ക്കും വിധേയരാകേണ്ടിവരുമെന്നും സര്‍വകലാശാല വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോഴും ഉത്തരവാദിത്വം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, വിദ്യാര്‍ഥികളുടെ അഭിപ്രായസ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശവും നിയന്ത്രിക്കാനുള്ള ശ്രമമാണ് സര്‍വകലാശാലകളുടെ നടപടിയെന്ന വിമര്‍ശനവും വിവിധ വിദ്യാര്‍ഥിഅധ്യാപക സംഘടനകളില്‍ നിന്നുയരുന്നുണ്ട്.

Leader of Opposition in the Lok Sabha, Rahul Gandhi, has come out against the directive from Delhi University and Jawaharlal Nehru University (JNU) asking students not to participate in protest demonstrations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  31 minutes ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  an hour ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  an hour ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  an hour ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  an hour ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 hours ago