പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലിസ് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ (ശനി) രാജ്യവ്യാപകമായി പ്രതിഷേധിക്കും. ജില്ലാ തലങ്ങളിൽ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കാൻ എഐസിസി ആഹ്വാനം ചെയ്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സംസ്ഥാന ഘടകങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത തകരുകയും യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടത്തുന്ന പ്രതിഷേധ പരിപാടികൾ പൂർണ്ണമായും സമാധാനപരവും അച്ചടക്കമുള്ളതുമായിരിക്കണം. ഓരോ ജില്ലയിലെയും മെഴുകുതിരി ജാഥകൾ മഹാത്മാഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറുടെയോ പ്രതിമകൾക്ക് മുന്നിൽ സമാപിച്ച് സത്യാഗ്രഹം അനുഷ്ഠിക്കണം. സംസ്ഥാന-ജില്ലാ-ബ്ലോക്ക് കമ്മിറ്റികൾ, പോഷകസംഘടനകൾ എന്നിവർക്ക് പുറമെ വിദ്യാർഥികൾ, യുവാക്കൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവരെയും പ്രതിഷേധത്തിന്റെ ഭാഗമാക്കും.
വിദ്യാർഥികളുടെ അവകാശപോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
the congress party announced a nationwide agitation against the police lathi-charge on student protesters demanding union minister dharmendra pradhan's resignation over exam irregularities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."