HOME
DETAILS

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

  
Web Desk
July 24, 2026 | 3:06 PM

mass layoffs at nta 47 employees lose jobs central government says education minister need not resign

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻ.ടി.എ) വൻ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ. എൻ.ടി.എയിലെ 47ഓളം ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പിരിച്ചുവിട്ടതായാണ് പുറത്തുവരുന്ന വിവരം. വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. അടുത്ത ഒരു മാസത്തിനുള്ളിൽ നിർണായക പരിഷ്കാരങ്ങൾ എൻ.ടി.എയിൽ നടപ്പിലാക്കും. ഏജൻസിയുടെ ഔട്ട്‌സോഴ്‌സിങ് രീതികളിലും പ്രവർത്തന ശൈലിയിലും കാതലായ മാറ്റങ്ങൾ വരുത്തും. വിദഗ്ധ സമിതി സമർപ്പിക്കുന്ന ശുപാർശകളുടെ അടിസ്ഥാനത്തിലാകും പുതിയ പരിഷ്കാരങ്ങൾ. ചോദ്യപേപ്പർ ചോർച്ചയും മറ്റ് അട്ടിമറികളും പൂർണമായി ഒഴിവാക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. നിലവിൽ നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി അടക്കം ഇരുപതോളം ദേശീയതല പ്രവേശന പരീക്ഷകൾ നടത്തുന്നത് എൻ.ടി.എയാണ്.

അതേസമയം, ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി. മന്ത്രിയുടെ രാജി നിലവിൽ സർക്കാറിന്റെ പരിഗണനയിലില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജിവെക്കുക എന്നത് എളുപ്പമുള്ള കാര്യമാണെന്നും എന്നാൽ അത് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാകുമെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ നിലപാട്. ജനവിധി മാനിച്ചുതന്നെ ചുമതലകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എന്നാൽ, ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധക്കാർ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ നാളെ ഉച്ചയോടെ അന്തിമ തീരുമാനം അറിയിക്കണമെന്ന് സി.ജെ.പി നേതാക്കൾ കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, പ്രതിഷേധത്തിൽ ജീവൻ പൊലിഞ്ഞ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയെടുത്ത എഫ്.ഐ.ആറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് സി.ജെ.പി മുന്നോട്ടുവെച്ചത്. രാജി ഒഴികെയുള്ള ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. മന്ത്രിയുടെ രാജിയുടെ കാര്യത്തിൽ നാളെ വ്യക്തത വരുത്താമെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

 

Amid ongoing student protests and intense scrutiny over competitive exam paper leak controversies, the National Testing Agency (NTA) terminated the services of 47 officials as part of a major overhaul. The central government confirmed that legal and criminal proceedings are also set to be initiated against some of the officials. Despite widespread opposition and student protests demanding accountability, top government sources affirmed that Union Education Minister Dharmendra Pradhan will not resign.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  5 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  5 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  5 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  5 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  5 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  6 hours ago