HOME
DETAILS

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

  
July 24, 2026 | 4:18 PM

kerala high court intervenes in discovery of alcohol and tobacco products in police jeep seeks report from dgp

കൊച്ചി: തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് പൊലിസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നങ്ങളും ചീട്ടും കണ്ടെത്തിയ സംഭവത്തിൽ കർശന നിലപാടുമായി കേരള ഹൈക്കോടതി. സംഭവത്തിൽ ഉൾപ്പെട്ട കരിമണ്ണൂർ എസ്‌.ഐ എൻ. എസ്. റോയിക്കും സി.പി.ഒ ജിജോ ആന്റണിക്കും കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലിസ് മേധാവിയോട് (ഡിജിപി) ഹൈക്കോടതി നിർദേശിച്ചു.

സംഭവം പൊലിസ് സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കിയ ഒന്നാണെന്ന് കോടതി നിരീക്ഷിച്ചു. പൊലിസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് തങ്ങൾക്കെതിരെ കേസെടുത്തതിനെതിരെ പ്രദേശവാസികളായ നാട്ടുകാർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.

മങ്ങാട്ടുകവലയിൽ പൊലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് ഉടലെടുത്ത പ്രതിഷേധത്തിൽ ഏകദേശം ഇരുനൂറോളം നാട്ടുകാർക്കെതിരെയാണ് പൊലിസ് കേസെടുത്തിരുന്നത്. യഥാർഥ വിവരങ്ങൾ അന്വേഷിച്ച് പുറത്തുകൊണ്ടുവരുന്നതിന് പകരം നാട്ടുകാരെ പ്രതികളാക്കാനും തെളിവുകൾ അട്ടിമറിക്കാനും പൊലിസ് ശ്രമിച്ചതായി ഹരജിക്കാർ ആരോപിക്കുന്നു. വിഷയത്തിൽ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നാട്ടുകാർ ഹരജിയിലൂടെ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് മദ്യപിച്ചെന്ന ആരോപണം നേരിടുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ രക്തസാമ്പിളുകൾ മുൻപ് പരിശോധനയ്ക്കായി അയച്ചിരുന്നെങ്കിലും ഇതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് കോടതി ഉത്തരവിട്ടത്.

 

The Kerala High Court has intervened following the discovery of alcohol and tobacco products inside a police jeep, describing the incident as a total disgrace to the force. The court has directed the State Police Chief (DGP) to submit a detailed report on the matter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 hours ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 hours ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 hours ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 hours ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 hours ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  5 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  5 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  5 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  5 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 hours ago