HOME
DETAILS

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

  
Web Desk
July 26, 2026 | 1:07 PM

 generation to generation to their daughters-in-lawcriticism arises against the Chief Ministers remark

ആലപ്പുഴ: മകന്റെ ഭാര്യയായി വരുന്ന ആള്‍ക്ക് കുടുംബത്തിന്റെ പരമ്പരാഗത രുചിക്കൂട്ടും അടുക്കള പാരമ്പര്യവും കൈമാറണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം. ചെങ്ങന്നൂരില്‍ നടന്ന പമ്പ ഫെസ്റ്റില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഭക്ഷണം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പരമ്പരാഗത അറിവുകളും കലകളും കൈമാറപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില അമ്മമാര്‍ക്ക് പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുന്ന രുചിക്കൂട്ടുകളുണ്ടാകുമെന്നും അത് മക്കള്‍ക്കോ മകന്റെ ഭാര്യയ്‌ക്കോ പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'എല്ലാവരും അവനവനിലേക്ക് ചുരുങ്ങുന്ന കാലമാണിത്. മനുഷ്യസമൂഹം കൂട്ടായ്മകളിലൂടെയാണ് മുന്നേറിയത്. അതിനാല്‍ പരമ്പരാഗതമായതെല്ലാം സംരക്ഷിക്കുകയും അടുത്ത തലമുറയിലേക്ക് കൈമാറുകയും വേണം,' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

എന്നാല്‍ വീട്ടുജോലികളിലും ഭക്ഷണ സംസ്‌കാരത്തിന്റെ സംരക്ഷണത്തിലും മരുമകള്‍ക്കാണ് പ്രധാന ഉത്തരവാദിത്തമെന്ന ധ്വനി മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായി. വീട്ടുജോലികളില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലെന്ന് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശം കാലഹരണപ്പെട്ട കാഴ്ചപ്പാടാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാക്കളും സ്ത്രീപക്ഷ അവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. സ്ത്രീകള്‍ക്ക് മാത്രമായി കുടുംബപാരമ്പര്യവും അടുക്കള ചുമതലയും ചാര്‍ത്തുന്ന സമീപനമാണിതെന്നും ഇത് ലിംഗസമത്വത്തിന് വിരുദ്ധമാണെന്നും അവര്‍ വിമര്‍ശിച്ചു.

Chief Minister V.D. Satheesan faced sharp criticism for his remarks that the person coming as his son's wife should inherit the family's traditional recipes and kitchen heritage. He made the comment while speaking at the Pampa Fest in Chengannur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  an hour ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  an hour ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 hours ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  2 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  3 hours ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  3 hours ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  3 hours ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  4 hours ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  4 hours ago