എ.സി വര്‍ക്കി ഇനി ഓര്‍മ
നടവയല്‍: കര്‍ഷക പ്രക്ഷോഭങ്ങളുടെ അമരക്കാരന്‍ എ.സി വര്‍ക്കി ഇനി ഓര്‍മ. നടവയല്‍ ഹോളിക്രോസ് ഫോറോന ദേവാലയത്തില്‍ ഇന്നലെ വൈകിട്ട് 5.30 സംസ്‌കാര ചടങ്ങുകള്‍ നടത്തി. തുടര്‍ന്ന് നടവയല്‍ ടൗണില്‍ അനുശോചന യോഗം നടന്നു.
കര്‍ഷക നേതാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേരാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. നടവയല്‍ ടൗണ്‍ മുതല്‍ വീടു വരെയുളള റോഡില്‍ രാവിലെ മുതല്‍ ഗതാഗതം തടസ്സപ്പെട്ടു തുടങ്ങിയിരുന്നു. മാനന്തവാടി ബിഷപ് മാര്‍. ജോസ് പൊരുന്നേടം പ്രാര്‍ഥനാ ശുശ്രൂഷ നടത്തി. സംസ്‌ക്കാര ശുശ്രുഷ ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടില്‍ ആരംഭിച്ചിരുന്നു. വൈകുന്നേരം നാല് മണി മുതല്‍ നടവയല്‍ ജൂബിലി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വാസുദേവന്‍, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ് കമാര്‍, സിവിക്ക് ചന്ദ്രന്‍, കെ.എല്‍ പൗലോസ്, എച്ചോം ഗോപി, എഫ്.ആര്‍.എഫ് ചെയര്‍മാന്‍ ബേബി സക്കറിയാസ്, കെ.ടി റോബര്‍ട്ട്, തോമസ് കളപ്പുര, എം ഗീതാനന്ദന്‍, മംഗലശ്ശേരി മാധവന്‍ നായര്‍, സൈമണ്‍ ആനപ്പാറ, തങ്കച്ചന്‍ വെണ്ണായിപ്പിളളില്‍, മേരി ഐമനച്ചിറ, ഗ്രേഷ്യസ് നടവയല്‍, ടോമി ചേന്നാട്ട്, ബിനു എം.സി. ജോസ് വെമ്പുളളില്‍, വിസെന്റ് ചേരവേലില്‍, എന്‍ ബാദുഷ, തോമസ് അമ്പലവയല്‍, കെ.എം സുരേഷ് ബാബു, അജി കോളോണിയ, അഡ്വ.എം.വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."