അറപ്പുഴ പാലത്തിലെ ആത്മഹത്യ ഇരുട്ട് മറയാക്കി
പന്തീരാങ്കാവ്: രാമനാട്ടുക്കര-തൊണ്ടയാട് ബൈപ്പാസിലെ അറപ്പുഴ പാലത്തില്‍ ഇരുട്ട് മറയാക്കി ആത്മഹത്യ തുര്‍ക്കഥയാകുന്നു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതയില്‍ തെരുവ് വിളക്ക് ഇല്ലാത്തത് കാരണം ഇരുട്ട് മൂടിക്കിടക്കുന്നതിനാലാണ് ആത്മഹത്യയ്ക്ക് ആളുകള്‍ പാലം തിരഞ്ഞെടുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഈ മാസം ഏഴിനു നഷീദ എന്ന യുവതി പാലത്തിന്റെ കൈവരിയില്‍ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതേരീതിയിലാണ് കഴിഞ്ഞ ദിവസം ബിബിത്ത് എന്ന യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് നാട്ടുക്കാരും യാത്രക്കാരും റോഡില്‍ തടിച്ച് കൂടിയതോടെ രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ നീണ്ട ഗതാഗതക്കുരുക്കിനും ഇടയാക്കി. തെരുവ് വിളക്ക് ഇല്ലാത്തതിനാല്‍ രാത്രിയില്‍ പാലത്തിന്റെ നടപ്പാത മദ്യം-മയക്കുമരുന്ന് മാഫിയകളുടെ കൈയിലാണെന്നും പാരാതിയുണ്ട്. പ്രശ്‌നത്തിന് പരിഹാരം തേടി പ്രക്ഷോഭത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."