HOME
DETAILS
MAL
സപ്തദിന ജീവിത നൈപുണ്യ പരിശീലനം
backup
September 19 2016 | 02:09 AM
കൊല്ലങ്കോട്: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സപ്ത ദിന ജീവിത നൈപുണ്യ പരിശീലനം കൗമാര പ്രായക്കാര്‍ക്ക് പാലക്കാട് നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടെ കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി നടത്തുന്നു.
പതിമൂന്നിനും പത്തൊന്‍പതിനും ഇടക്ക് പ്രായമുള്ളവര്ക്കാര്ക്കായി മാത്രം നടത്തുന്ന പരിശീലനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പ്പതു ചെറുപ്പക്കാര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 19 നു തുടങ്ങുന്ന പരിശീലനം 25 നു അവസാനിക്കും. കൗമാര ആരോഗ്യം, മാനസിക ശാരീരിക പ്രശ്നങ്ങള്‍, കൗണ്‍സിലിങ്, ആശയ വിനിമയ ശേഷി തുടങ്ങി വിവിധ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പരിശീലനം നല്‍കും. പരിശീലനം ആശ്രയം കോളജ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."