വിഷം കഴിച്ച വിദ്യാര്‍ഥിനി മരിച്ചു; വിവരമറിഞ്ഞ യുവാവ് തൂങ്ങിമരിച്ചു
പരപ്പ (കാസര്‍കോട്): വിഷം കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചതറിഞ്ഞ് യുവാവ് തൂങ്ങിമരിച്ചു. പരപ്പ ബാനം നെല്ലിയറ കോളനിയിലെ ബാലകൃഷ്ണന്റെ മകളും ബാനം ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ രാധിക (15)യാണ് മരിച്ചത്.
വിവരമറിഞ്ഞ് നെല്ലിയറ കോളനിയിലെ തെങ്ങുകയറ്റ തൊഴിലാളി നന്ദു എന്ന നന്ദകുമാര്‍ (19) ആണ് തൂങ്ങി മരിച്ചത്.
അയല്‍വാസികളായ ഇരുവരും ഒരാഴ്ച മുന്‍പു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ അവശനിലയില്‍ കണ്ട ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാധിക ഗുരുതരാവസ്ഥയിലായിരുന്നു.
നന്ദു പ്രഥമ ശുശ്രൂഷക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഞായറാഴ്ച രാത്രി രാധിക മരിച്ച വിവരമറിഞ്ഞതോടെ നന്ദുവിനെ കാണാതായിരുന്നു തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വെള്ളരിക്കുണ്ട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
കുംഭയാണ് രാധികയുടെ അമ്മ. രതീഷ്, രാകേഷ് എന്നിവര്‍ സഹോദരങ്ങളാണ്. പരേതനായ അമ്പാടിയുടെയും തമ്പായിയുടെയും മകനാണ് നന്ദു. അനീഷ് നന്ദുവിന്റെ സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."