ഹജ്ജ് സേവനം; സഊദി റെഡ് ക്രസന്റ് എയര്‍ ആംബുലന്‍സിന് ലോക റെക്കോര്‍ഡ്
മക്ക: ഹജ്ജ് വേളയിലെ മികച്ച പ്രവര്‍ത്തനത്തിന് സഊദി റെഡ് ക്രസന്റ് എയര്‍ ക്രാഫ്റ്റിന് രണ്ടു ലോക റെക്കോര്‍ഡുകള്‍. അത്യാഹിതഘട്ടങ്ങളിലെ അതിവേഗ പ്രവര്‍ത്തനത്തിനാണ് റെക്കോര്‍ഡ് ലഭിച്ചത്.
പുണ്യനഗരിയില്‍ വച്ച് പക്ഷാഘാതം പിടിപെട്ട ഹാജിയെ 25 മിനുട്ടിനുള്ളില്‍ അല്‍നൂര്‍ ആശുപത്രിയിലെത്തിച്ചതിനും ഹൃദ്രോഗിയായ തീര്‍ഥാടകനെ ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ മെഡിക്കല്‍ കോളജില്‍ 42 മിനുട്ടിനുള്ളില്‍ എത്തിച്ചതിനുമാണ് റെക്കോര്‍ഡ് ലഭിച്ചതെന്ന് സഊദി റെഡ് ക്രസന്റ് മക്ക യൂനിറ്റ് ഡയറക്ടര്‍ ജനറല്‍ ഉസ്മാന്‍ അല്‍ മസാവി പറഞ്ഞു. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഒരേസമയത്ത് സംഗമിച്ച അറഫയിലെ നിരീക്ഷണവും പ്രവര്‍ത്തനവുമാണ് എയര്‍ ആംബുലന്‍സ് പൈലറ്റുമാര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായത്. പതിനഞ്ച് എയര്‍ ആംബുലന്‍സുകളാണ് സഊദി റെഡ് ക്രസന്റ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."