ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു
ഫറോക്ക്: നഗരസഭയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായുള്ള വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. അടുത്ത ഏപ്രില്‍ മാസം വീടുകളില്‍ വെളളമെത്തിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്.
നഗരസഭയിലെ പകുതിയിലധികം ജനങ്ങളും കുടിവെളളത്തിനു ക്ഷാമം അനുഭവിക്കുന്നവരാണ്. ഫറോക്ക് - കരുവന്‍ത്തുരുത്തി വില്ലേജുകളില്‍ 28 -ഓളം ചെറുകിട കുടിവെളള വിതരണ പദ്ധതികള്‍ ഉണ്ടെങ്കിലും 80ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലമിന്നും അന്യമാണ്.
നഗരസഭക്കായി ജലനിധിയും, ചീക്കോട് പദ്ധതിയും മുടങ്ങിയതില്‍ നിരാശരായ ജനത്തിനു ജപ്പാന്‍ കുടിവെളള വിതരണത്തിനുളള പ്രവൃത്തികള്‍ ആരംഭിച്ചത് വലിയ ആശ്വാസം നല്‍കുന്നതാണ്. നഗരസഭ ആറാം ഡിവിഷനിലെ കോട്ടപ്പാടത്ത് നടന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.സുഹറാബി നിര്‍വഹിച്ചു.
വൈസ്‌ചെയര്‍മാന്‍ വി.മുഹമ്മദ് ഹസന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സബീന മന്‍സൂര്‍, ആസിഫ് പുളിയാളി, ടി.നുസറത്ത്, കൗണ്‍സിലര്‍മാരായ പി.ഷിജിത്ത്, കെ.മൊയ്തീന്‍കോയ, കെ.പി.അഷ്‌റഫ്, പി.ബല്‍കീസ്, കെ.ടി.ശാലിനി, പി.റുബീന, കെ.ആയിശാബി, വി.മമ്മു, കെ.കുമാരന്‍, ഉമ്മുകുല്‍സു, നഗരസഭ സെക്രട്ടറി പി.എം.സുരേഷ്ബാബു, ഐ.പി ദിനേശ് കുമാര്‍, അഭിലാഷ്, എന്‍.സി അബ്ദുല്‍ റസാക്ക്, കെ.വിജയന്‍, പി അബ്ദുല്‍ മജീദ,് പി.വാരിദ്, തസ്‌വീര്‍ ഹസന്‍, ബി.സൈതലവി, കബീര്‍ കല്ലംപാറ, കെ.പി സുബൈര്‍, റസിയ മാമുക്കോയ, സി.എച്ച് സൈതലവി, കെ.സി ശ്രീധരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."