ഭാരതീയ സംസ്കാരത്തിന് ചേരുന്നില്ല: പ്രധാനമന്ത്രിയുടെ വസതിയുടെ പേര് മാറ്റുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് മാറ്റിയേക്കും. നിലവില്‍ 7, റേസ് കോഴ്സ് റോഡ് എന്നാണ് വിലാസം. എന്നാല്‍ പേരുമാറ്റ നിര്‍ദ്ദേശത്തിനുള്ള അംഗീകാരം ലഭിച്ചാല്‍ 7, ഏകാത്മാ മാര്‍ഗ് എന്ന് അറിയപ്പെടും.
ബി.ജെ.പി ലോക്സഭാംഗവും പാര്‍ട്ടി വക്താവുമായ മീനാക്ഷി ലേഖിയാണ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് കത്തെഴുതിയത്. വസതിയുടെ പേര് ഇന്ത്യന്‍ സംസ്ക്കാരത്തിന് ചേരുന്നതല്ലെന്നാണ് കത്തില്‍ ലേഖി പറയുന്നത്.
ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം കൂടിയായ മീനാക്ഷി ലേഖി അടുത്ത് ചേരുന്ന യോഗത്തില്‍ പേരുമാറ്റത്തിനുള്ള നിര്‍ദ്ദേശം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭാരതീയ ജനസംഘം നേതാവായിരുന്ന ദീന് ദയാല്‍ ഉപാധ്യയോടുള്ള ബഹുമാന സൂചകമായാണ് മീനാക്ഷി ലേഖി എകാത്മാ മാര്‍ഗ് എന്ന പേര് നിര്‍ദേശിച്ചിരിക്കുന്നത്. 'ഏകാത്മാ മാനവ്' എന്ന അദ്ദേഹത്തിന്റെ ദര്‍ശനത്തെയാണ് പുതിയ പേര് സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."