HOME
DETAILS
MAL
പണമില്ല; സിംബാബ്്വെയിലെ ആശുപത്രികളില്‍ ശസ്ത്രക്രിയ നിര്‍ത്തി
backup
September 20 2016 | 19:09 PM
ഹരാരെ: സിംബാബ്്വെയില് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും വിതരണത്തിലെ ക്ഷാമമാണ് കാരണം. നവജാത ശിശുപരിചരണവും ജീവന്‍രക്ഷാ ശസ്ത്രക്രികളും മാത്രമാണ് നടത്തുന്നത്. പെത്തഡിന്, മോര്‍ഫിന്‍ പോലുള്ള വേദനസംഹാരികളും ആശുപത്രികളില്ല.
20 വര്‍ഷത്തോളമായി സിംബാബ്്വെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പൊതുജനാരോഗ്യത്തിന് ബജറ്റിന്റെ മൂന്നുശതമാണ് സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത്. രോഗികള്‍ മരുന്നുവാങ്ങി നല്കിയാല് ചികിത്സ നടത്തുമെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കാല്‍ലക്ഷം സര്‍ക്കാര്‍ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."