അഞ്ചു മൃതദേഹങ്ങളും കണ്ടെത്തിയത് നാട്ടുകാര്‍
തൊട്ടില്‍പ്പാലം: ഞായറാഴ്ച വൈകിട്ട് പശുക്കടവ് കടന്തറപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ ദേശീയ ദുരന്തനിവാരണ സേനക്കും അഗ്നിശമന സേനക്കും പൊലിസിനുമൊപ്പം പങ്കെടുത്ത നാട്ടുകാരുടെ സംഘമാണ് അഞ്ചു മൃതദേഹങ്ങളും കണ്ടെത്തിയത്.
അപകടവിവരം അറിഞ്ഞെത്തിയ മലയോര മേഖലയിലുള്ളവര്‍ ഊണും ഉറക്കവുമില്ലാതെ തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. കയറുകൊണ്ട് അരയ്ക്ക് കുടുക്കിട്ട് വന്കയങ്ങളിലേക്ക് എടുത്തുചാടിയും പാറക്കെട്ടുകളുടെ ഉള്‍ഭാഗം പരിശോധിച്ചും ഇല്ലിക്കാടുകള്‍ പരതിയും നടത്തിയ നാട്ടുകാടെ തിരച്ചില്‍ അതിസാഹസികമായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ആരംഭിച്ച തിരച്ചില്‍ ഇന്നലെ വൈകിട്ട് ആറു വരെ തുടര്‍ന്നു. ഇനി കണ്ടെത്താനുള്ള വിഷ്ണുവിനായി ഇന്നു രാവിലെ ഒന്‍പതിന് വീണ്ടും തിരച്ചില്‍ പുനരാരംഭിക്കും.
ഇന്നലെ പതിനൊന്നോടെയാണ് കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസിന്റെ മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി കാണാതായ പാറക്കല്‍ രജീഷ്, കറ്റോടി അശ്വന്ത്, പാറയുള്ള പറമ്പത്ത് അക്ഷയ് രാജ്, കക്കുഴിയുള്ളപറമ്പത്ത് ഷിജിന് എന്നിവരുടെ മൃതദേഹങ്ങള്‍ കടന്തറപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അഞ്ചു മൃതദേഹങ്ങളും വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."