മദ്റസാ റെയ്ഞ്ച് ശാക്തീകരണ പദ്ധതി ജില്ലയില്‍ വ്യാപകമാക്കുന്നു
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ നടപ്പാക്കുന്ന തദ്രീബ് പദ്ധതി ജില്ലയിലെ 42 റെയ്ഞ്ചുകളിലും 716 മദ്റസകളിലും ഫലപ്രദമായി നടപ്പാക്കാന്‍ കണ്ണൂര്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന തദ്രീബ് ആര്.പി മീറ്റ് തീരുമാനിച്ചു. തദ്രീബ് പദ്ധതിക്കായി തദ്രീബ് പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി. രണ്ടു മാസത്തിലൊരിക്കല്‍ റെയ്ഞ്ച് തദ്രീബ്, ജനറല്‍ ടോക്ക്, മോഡല്‍ ക്ലാസ്, മാനേജ്മെന്റ് സംഗമം, രക്ഷാകര്‍തൃസംഗമം, വര്‍ക്ക് ഷീറ്റ് നിര്‍മാണം, അധ്യാപനാനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയവ നടത്തും. യോഗം മാണിയൂര്‍ അബ്ദുല്‍ റഹിമാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദുസമദ് മുട്ടം അധ്യക്ഷനായി. തദ്രീബ് ആര്. പി ചെയര്‍മാനായി അബ്ദുല്‍ കരീം അല്‍ ഖാസിമി(മൗവ്വഞ്ചേരി)യെയും കണ്‍വീനറായി ഷമീര്‍ അസ്ഹരി മാതമംഗലത്തെയും തെരഞ്ഞെടുത്തു.
നവാസ് ദാരിമി പടന്നോട്, അബ്ദുല്‍ ലത്തീഫ് എടവച്ചാല്‍, ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുല്‍ കരീം അല്‍ ഖാസിമി, ഷമീര്‍ അസ്ഹരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."