'വിഷമില്ലാതെ വിശപ്പടക്കാന്‍' സമ്പൂര്‍ണ ജൈവപച്ചക്കറി വിളവെടുപ്പ് തുടങ്ങി
കോഡൂര്‍:ഒറ്റത്തറയിലെ 'വിഷമില്ലാതെ വിശപ്പടക്കാന്‍' സമ്പൂര്‍ണ ജൈവ കൃഷി പദ്ധതിയിലെ പച്ചക്കറി വിളവെടുപ്പ് തുടങ്ങി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ 14ാം വാര്‍ഡ് ഒറ്റത്തറയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ പാട്ടത്തിനെടുത്ത തരിശുഭൂമിയില്‍ ആരംഭിച്ച സമ്പൂര്‍ണ ജൈവകൃഷി പദ്ധതിയിലെ പച്ചക്കറിയാണ് വിളവെടുപ്പ് ആരംഭിച്ചത്.
വാര്‍ഡിന്റെ വിവിധ ഭാഗങ്ങളിലായി എട്ടേക്കറോളം സ്ഥലത്ത് അറുപതോളം തൊഴിലാളികള്‍ ചേര്‍ന്നാണ് കൃഷി നടത്തുന്നത്.
വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ടീച്ചര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ മുഹ്സിന്, സ്ഥിരംസമിതി അധ്യക്ഷ സജ്നമോള്‍ ആമിയന്‍,പഞ്ചായത്തംഗങ്ങളായ മച്ചിങ്ങല്‍ മുഹമ്മദ്, കെ. ഹാരിഫ റഹ്മാന്, സജീന മേനമണ്ണില്‍, കൃഷി ഓഫിസര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍, കൃഷി അസി. കെ. വിജേഷ്, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചീനിയര്‍മാരായ സബ്ന ചുണ്ടയില്‍, ജസീര്‍ അഹമ്മദ് വലിയതൊടി, റാബിയ കരുവാട്ടില്‍, സുശീല അധികാരത്ത്, സരസ്വതി തോട്ടത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."