HOME
DETAILS
MAL
വിലാസത്തിലെ അവ്യക്തത; ക്ഷേമ പെന്ഷന് വൈകുന്നു
backup
September 20 2016 | 23:09 PM
പള്ളിക്കല്‍: സര്‍ക്കാറില്‍നിന്നു ക്ഷേമപെന്ഷന് നല്കുന്നതിനാവശ്യമായ തുക ബാങ്കിനു ലഭിച്ചിട്ടും വിലാസം വ്യക്തമല്ലാത്തതിനാല്‍ മുഴുവന്‍ ക്ഷേമ പെന്ഷന് ഗുണഭോക്താക്കളെയും കണ്ടുപിടിച്ച് പെന്ഷന് തുക നല്കുന്നതിനു ബാങ്കധികൃതര്‍ പ്രയാസപ്പെടുന്നു. പെന്ഷന് അപേക്ഷ നല്കുമ്പോള് നല്കിയ വിലാസവും ഗുണഭോക്താക്കളില്‍ പലരുടെയും താമസസ്ഥലവും വ്യത്യസ്തമായതാണ് കാരണം. ബാങ്ക് മുഖേന പെന്ഷന് ലഭിക്കാനുള്ളവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ ആധാര്‍ നമ്പറോ ഫോണ്‍ നമ്പര്‍ സഹിതം ബാങ്കധികൃതരെ അറിയിച്ചാല്‍ നല്കാനുള്ളവരുടെ പെന്ഷന് തുക ഗുണഭോക്താക്കള്‍ക്ക് വീട്ടിലെത്തിച്ചു നല്കുമെന്നു പള്ളിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."