HOME
DETAILS

താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്ത്; നടപടി സ്വീകരിക്കാതെ അധികൃതര്‍

  
Web Desk
September 21 2016 | 03:09 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%82


വൈക്കം: താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സുകള്‍  കട്ടപ്പുറത്തായിട്ട് മാസങ്ങള്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍.പ്രവര്‍ത്തനക്ഷമമാക്കാന്‍ യാതൊരു നടപടിയുമായില്ല. ദിവസവും നൂറ് കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ രോഗികള്‍ക്ക് ഏറെ സഹായകരമായിരുന്ന ആംബുലന്‍സുകളാണ് കട്ടപ്പുറത്തായത്.
ആഴ്ചകള്‍ക്ക് മുന്‍പ് എല്‍.ഐ.സി ജീവനക്കാര്‍ താലൂക്ക് ആശുപത്രിക്ക് സംഭാവന നല്‍കിയ പുതിയ ആംബുലന്‍സ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഓടുന്നില്ല. അടിയന്തിര സാഹചര്യങ്ങളില്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ ആംബുലന്‍സ് സേവനമാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് മിനിമം ഓട്ടത്തിന് 250 രൂപയും, വൈക്കത്തുനിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കുള്ള ഓട്ടത്തിന് 700 രൂപയുമായിരുന്നു രോഗികളില്‍ നിന്ന് ഈടാക്കുന്നത്.
എന്നാല്‍ സ്വകാര്യ ആംബുലന്‍സുകള്‍ മിനിമം ചാര്‍ജ്ജ് 500 രൂപയും, മെഡിക്കല്‍ കോളജ് വരെയുള്ള ഓട്ടത്തിന് 1200 രൂപയുമാണ് ഈടാക്കുന്നത്.
താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഇല്ലാത്തതിനാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായും മറ്റും എത്തുന്ന രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതിനായി സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കുന്നത് സാധാരണക്കാരായ രോഗികളെ ഏറെ വലയ്ക്കുന്നുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നതെന്ന് രോഗികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  14 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  14 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  14 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  14 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  14 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  14 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  14 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  14 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  14 days ago
No Image

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

Cricket
  •  14 days ago