![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
തൊഴില്‍ മാറ്റത്തിനുള്ള 'ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റിന്' ബഹ്റൈന്‍ മന്ത്രിസഭയുടെ പച്ചക്കൊടി
മനാമ: രാജ്യത്ത് 'ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ്' നടപ്പിലാക്കാനുള്ള നിര്‍ദേശത്തിന് ബഹ്റൈന്‍ മന്ത്രിസഭയുടെ പച്ചക്കൊടി. ബഹ്റൈന്‍ കീരീടാവകാശി അധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച 'ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ്' സംബന്ധിച്ച നിര്‍ദേശത്തിനാണ് മന്ത്രി സഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്.
സ്ഥിരം തൊഴിലാളികള്‍ അല്ലാത്തവരെ നിയമപരമായി ജോലിക്കുവെക്കാനുതകുന്ന സംവിധാനമാണ് 'ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റ്'. രണ്ടുവര്‍ഷത്തെ കാലാവധിയില്‍ രാജ്യത്തെ തൊഴില്‍ മന്ത്രാലയമായ എല്‍.എം.ആര്.എയാണ് ഇത് അനുവദിക്കുക. ഇതനുസരിച്ച് പ്രത്യേക പ്രൊഫഷണല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത തസ്തികകളില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലികമായി ജോലി ചെയ്യാന്‍ ഇത് ഉപയോഗിക്കാം. എന്നാല്‍, യഥാര്‍ഥ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് ഒളിച്ചോടി പോയവര്‍ക്കോ ബാന്‍ ലിസ്റ്റിലുള്ളവര്‍ക്കോ ഈ സൗകര്യം ലഭിക്കില്ല.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ ഈ നിര്‍ദേശത്തിന് മന്ത്രി സഭ അംഗീകാരം നല്‍കിയത്. യോഗത്തില്‍ ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മറ്റു സുപ്രധാന തീരുമാനങ്ങളും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുനസംഘടിപ്പിക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു.
രത്നങ്ങളും മറ്റും പരിശോധിക്കാന്‍ 'പ്രഷ്യസ് മെറ്റല്‍ ആന്റ് ജെം ടെസ്റ്റിങ് ഡയറക്ടറേറ്റ്' ഈടാക്കുന്ന ഫീസ് വര്‍ധനക്കും അംഗീകാരമായി.
ഈവര്‍ഷത്തെ ഹജ്ജ് ശുഭകരമായി പര്യവസാനിച്ചതില്‍ മന്ത്രിസഭ സഊദി ഭരണകൂടത്തിന് നന്ദി അറിയിച്ചു.
അനിഷ്ട സംഭവങ്ങള്‍ക്ക് ഇടനല്‍കാതെ സമാധാനം നിറഞ്ഞ അന്തരീക്ഷവും ശക്തമായ സുരക്ഷയും ഒരുക്കുന്നതില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് സഊദി കൈക്കൊണ്ടതെന്ന് യോഗം വിലയിരുത്തി. ബഹ്റൈനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ശ്രമിച്ച ബഹ്റൈന്‍ ഹജ്ജ് മിഷനും ഹജ്ജ് ഉംറ കാര്യ ഹൈ കൗണ്‍സിലിനും പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.
തുര്‍ക്കി, റഷ്യ എന്നിവിടങ്ങളില്‍ ഹമദ് രാജാവ് നടത്തിയ സന്ദര്‍ശനത്തെ കുറിച്ച വിവരങ്ങള്‍ ഉപപ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫ വിശദീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രഥമ 'ഗവണ്മെന്റ് ഫോറം' വിജയിച്ചതില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. ഫോറം സംഘടിപ്പിക്കുന്നതിന് മുന്‍കയ്യെടുത്ത കിരീടാവകാശി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയെ പ്രധാനമന്ത്രി പ്രശംസിച്ചു.
ജനങ്ങള്‍ക്ക് തൃപ്തികരമായ രൂപത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ക്രിയാത്മക പങ്കുവഹിക്കാനും അതിനു സാധിക്കണം. ഇതിന് ഫോറം കറുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് ഫോറത്തില്‍ ഉയര്‍ന്നത്.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ റഷ്യന്‍ സന്ദര്‍ശനം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിച്ചതായും പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-07-26154245.png?w=200&q=75)
വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ
oman
•10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-25/07/2024
PSC/UPSC
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26151531dhanya.png?w=200&q=75)
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി
Kerala
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26150919.png?w=200&q=75)
യു.എ.ഇ പൗരത്വം നല്കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു
uae
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26143710neet.png?w=200&q=75)
നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്
Domestic-Education
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26143057.png?w=200&q=75)
യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ
uae
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26135421.png?w=200&q=75)
വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക
oman
•12 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26135413samdani.png?w=200&q=75)
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി
National
•12 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26133113lk.png?w=200&q=75)
മകന് ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Kerala
•12 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26124010dfgh.png?w=200&q=75)
അര്ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം
Kerala
•13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26101504car.png?w=200&q=75)
തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്
Kerala
•16 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26092802rail.png?w=200&q=75)
പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്
International
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-02-08vdsatheeshan.png?w=200&q=75)
തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്
Kerala
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26090715fdg.png?w=200&q=75)
ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു
Kerala
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-01-27fire.jpeg.png?w=200&q=75)
പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടു മരണം
Kerala
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26084017NETHANYAHU.png?w=200&q=75)
'കൊലയാളിയെ അറസ്റ്റ് ചെയ്യൂ' ഒരിക്കല്‍ അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് പ്രതിഷേധം, കൈകളില്‍ ചോര പുരണ്ട നെതന്യാഹുവിന്റെ കോലം കത്തിച്ചു, യു.എസ് പതാക തീയിട്ടു
International
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003843malegaon-blasts-nia-punches-holes-in-ats-reasons-for-applying-mcoca.png?w=200&q=75)
മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ
National
•an hour ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003210hh.png?w=200&q=75)
ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു
latest
•an hour ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27001655oli.png?w=200&q=75)
കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം
latest
•2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26172113.png?w=200&q=75)
ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു
uae
•9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26170306.png?w=200&q=75)
യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം
uae
•9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26164035CY.png?w=200&q=75)
ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ
Tech
•9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26162658.png?w=200&q=75)
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ
uae
•10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155438pianrayi-vijayan.png?w=200&q=75)
ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി
Kerala
•10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155248.png?w=200&q=75)