HOME
DETAILS

പ്രധാനമന്ത്രി എത്തുന്നു; കരിപ്പൂരില്‍ റണ്‍വേ നിയന്ത്രണം രണ്ടു ദിവസത്തേക്ക് ഒഴിവാക്കി

  
backup
September 21, 2016 | 6:46 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

കൊണ്ടോട്ടി: പ്രധാന  മന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം മുന്‍ നിര്‍ത്തി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ നിര്‍ത്തിവച്ച് അടച്ചിട്ട റണ്‍വേ രണ്ടു ദിവസം തുറന്ന് കൊടുക്കുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിനും, ഹെലികോപ്റ്ററിനും വേണ്ടി മാത്രം 24, 25 തിയതികളിലാണ്  റണ്‍വേ നിയന്ത്രണം നീക്കുന്നത്. മഴകാരണം റണ്‍വേ നവീകരണത്തിലെ ടാറിങ് ജോലികള്‍ കഴിഞ്ഞ മെയ് 15നാണ്  നിര്‍ത്തിവച്ചത്. തുടര്‍ന്ന് ഈ മാസം 20ന്  പ്രവൃത്തികള്‍ തുടങ്ങാനായിരുന്നു തീരുമാനം.
ജോലികള്‍ ആരംഭിച്ചാല്‍ പ്രധാനമന്ത്രിയുടെ യാത്രക്ക് റണ്‍വേ തടസമാകുമെന്ന് വിലയിരുത്തി പ്രവൃത്തികള്‍ നീട്ടുകയായിരുന്നു. എന്നാല്‍ ഇടവിട്ട മഴയായതിനാല്‍ പ്രവൃത്തികള്‍ സുഗമമായി നടത്താനാവാത്തതാണ് ജോലികള്‍  നീട്ടിയതെന്നാണ്  എയര്‍പോര്‍ട്ട് അധികൃതരുടെ വിശദീകരണം.
നവീകരണം നടക്കുന്നതിനാല്‍ പകല്‍ 12 മുതല്‍  രാത്രി എട്ടു വരെ റണ്‍വേ നിലവില്‍ അടച്ചിടുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനമെത്തുന്നതിനാല്‍ ഇതും ഒഴിവാക്കിയിട്ടുണ്ട്. കരിപ്പൂരില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയാവാത്തതിനാലാണ് പകല്‍ 12 മുതല്‍ രാത്രി എട്ടു വരെ റണ്‍വേ കഴിഞ്ഞ ജൂണ്‍  മുതല്‍  അടച്ചിടുന്നത്.
മഴമൂലം റണ്‍വേ റീ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നില്ലെങ്കിലും അനുബന്ധ ജോലികളുള്ളതിനാലാണ് നിയന്ത്രണം  തുടരുന്നത്. എന്നാല്‍ പ്രധാനമന്ത്രി വന്നുപോകുന്ന ദിവസങ്ങളില്‍ ഈ പ്രവൃത്തികളടക്കം പൂര്‍ണമായും നിര്‍ത്തിവച്ച് വിമാനത്തിന്  റണ്‍വേ തുറന്നു കൊടുക്കാനാണ് എയര്‍പോര്‍ട്ട് അതോറിട്ടിയുടെ തീരുമാനം.
ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി 24ന്  വൈകിട്ട് മൂന്നരയോടെയാണ് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുക. പിന്നീട് ഹെലികോപ്റ്ററില്‍ കോഴിക്കോട്ടേക്ക് പോവും. 25ന് വൈകിട്ട് 5.30ന് കരിപ്പൂര്‍ വഴിയാണ് മടക്കം. വിമാനത്താവളത്തിന്റെ സുരക്ഷ വെള്ളിയാഴ്ച മുതല്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി)  ഏറ്റെടുക്കും. പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കായ് ട്രയല്‍ റണ്ണും  നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  4 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  4 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  4 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  4 days ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  4 days ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  4 days ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  4 days ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  4 days ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  4 days ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  4 days ago