വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണം മതബോധത്തിന്റെ അഭാവം: ഹമീദലി ശിഹാബ് തങ്ങള്‍
തരുവണ: സാമുദായിക ഐക്യവും ഭദ്രതയും തകര്‍ക്കപ്പെടുന്നത് മതബോധത്തിന്റെ അഭാവത്തിലുള്ള സാമൂഹിക ക്രമങ്ങളിലൂടെയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. തരുവണ കുന്നുമ്മലങ്ങാടിയില്‍ ബഹുമുഖ പദ്ധതികളുമായി തുടക്കം കുറിച്ച ശംസുല്‍ ഉലമാ ഇസ്‌ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം.
കോഴിക്കാട് ഫാത്തിമ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്ല മുഹമ്മദ് അധ്യക്ഷനായി. സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ മുഖ്യാഥിതിയായി. മതത്തെ കൂട്ടുപിടിച്ച് മഹല്ലുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കു ഭൗതിക താല്‍പര്യങ്ങള്‍ മാത്രമാണുള്ളതെന്ന് ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ശംസുദ്ദീന്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് മതബിരുദം നേടിയവര്‍, എസ്.എസ്.എല്‍.സി, ഹിന്ദി ടി.ടിസി പരീക്ഷകളിലെ ഉന്നതവിജയികള്‍, റാങ്ക് ജേതാക്കള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഡോ. അബ്ദുല്ല മുഹമ്മദ്, വി. മൂസക്കോയ മുസ്‌ലിയാര്‍, സമസ്ത ലീഗല്‍ കൗണ്‍സില്‍ കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി എന്നിവര്‍ വിതരണം ചെയ്തു. ഇസ്‌ലാമിക് സെന്ററിലെ വിവിധ പദ്ധതികളിലേക്കുള്ള ഫണ്ട് ഉദ്ഘാടനം പാലത്തായി മൊയ്തു ഹാജി നിര്‍വഹിച്ചു. പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍, ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, പിണങ്ങേട് അബൂബക്കര്‍, എസ്. മുഹമ്മദ് ദാരിമി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എം.എ മുഹമ്മദ് ജമാല്‍, കെ.കെ അഹ്മദ് ഹാജി, ഇബ്‌റാഹീം ഫൈസി പേരാല്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പി.സി ഇബ്‌റാഹിം ഹാജി കമ്പളക്കാട്, ശൗകത്തലി മൗലവി വെള്ളമുണ്ട, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, വി.സി മൂസ മാസ്റ്റര്‍, കാഞ്ഞായി ഇബ്‌റാഹിം ഹാജി എന്നിവര്‍ സംസാരിച്ചു.
അബ്ദുല്‍ ലത്തീഫ് വാഫി സ്വാഗതവും സിദ്ദീഖ് കാളിയാര്‍ നന്ദിയും പറഞ്ഞു.
ഇബ്‌റാഹീം ഫൈസി വാളാട്, കെ.സി മമ്മുട്ടി മുസ്‌ലിയാര്‍, മമ്മുട്ടി മാസ്റ്റര്‍ തരുവണ, ഹസ്സന്‍ മുസ്‌ലിയാര്‍ തലപ്പുഴ, അലി മുസ്‌ലിയാര്‍, ടി മുഹമ്മദ്, ശംസുദ്ദീന്‍ റഹ്മാനി, അഷ്‌റഫ് ഫൈസി, അബൂബക്കര്‍ റഹ്മാനി, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, സി.പി ഹാരിസ് ബാവഖി, കെ. അലി മാസ്റ്റര്‍, കാഞ്ഞായി ഉസ്മാന്‍, നാസര്‍ മൗലവി, മുസ്തഫ മുസ്‌ലിയാര്‍ പീച്ചങ്കോട്, നവാസ്, പനന്തറ മുഹമ്മദ്, ഹസ്സന്‍ ഹാജി ആറാംമൈല്‍, വി.പി.എ പൊയിലൂര്‍, ഉസ്മാന്‍ ഹാജി മുക്കോണി, പി.സി ഇബ്‌റാഹിം ഹാജി തരുവണ, കെ.സി ആലി തരുവണ, ഉസ്മാന്‍ ഫൈസി, എം.വി സാജിദ് മൗലവി, പി.വി.എസ് മൂസ മാനന്തവാടി, മുഹമ്മദ് റഹ്മാനി തരുവണ, കെ അബു മൗലവി, അലി യമാനി, മൊയ്തുട്ടി യമാനി, കെ. അബ്ദുല്ല ഹാജി, ഫഹീം തരുവണ, കെ. നാസര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."