വ്യാജലൈസന്‍സ് ഉപയോഗിച്ച് രക്തബാങ്ക് നടത്തിയെന്ന് കേസ്
ഒറ്റപ്പാലം: സ്വകാര്യ മെഡിക്കല്‍ കോളജിനെതിരേ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് രക്തബാങ്ക് നടത്തിയതിന് കേസ്. മാങ്ങോട് പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് രക്തബാങ്ക് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.
2009 ല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ ഒപ്പാണ് ഒരു വര്‍ഷം മുന്‍പ് ഉണ്ടാക്കിയ ലൈസന്‍സില്‍ ചേര്‍ത്തിരുന്നത്. മറ്റേതോ സ്ഥാപനം ഉപയോഗിച്ചിരുന്ന ലൈസന്‍സില്‍ ക്യത്രിമം കാണിച്ചാണ് ലൈസന്‍സ് തയ്യാറാക്കിയിരുന്നതെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന അധികൃതര്‍ പരിശോധന നടത്തി നല്‍കേണ്ട ലൈസന്‍സ് ആണ് വ്യാജമായി ഉണ്ടാക്കിയിരുന്നത്. കണ്ടെടുത്ത സര്‍ട്ടിഫിക്കറ്റ്, രക്തദാതാവിന് നല്‍കുന്ന ചോദ്യാവലി, സമ്മതപത്രം, രക്തം നിറക്കുന്നതിനുള്ള ബാഗുകള്‍ എന്നിവ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയും പിഴയും കിട്ടാവുന്ന കുറ്റമാണിത്.
എന്നാല്‍ കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്റ്റൃൂഷന്‍ കൗണ്‍സിലിന്റെ അനുമതിയുണ്ടെന്നും മെഡിക്കല്‍ കോളജിലെ അടിയന്തിരമ സാഹചര്യങ്ങള്‍ക്ക് മാത്രമേ രക്തബാങ്ക് ഉപയോഗിക്കാറുള്ളുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."