നിര്‍ധനകുടുംബത്തിന് ഭവനമൊരുങ്ങി
ഉരുവച്ചാല്‍ :കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിലധികം പ്ലാസ്റ്റീക്ക് ഷീറ്റ് മറച്ച ഷെഡില്‍ താമസിച്ചു വരികയായിരുന്ന ഉരുവച്ചാല്‍ കുഴിക്കല്‍ സ്വദേശിനിയുടെ വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കി റിയാദ് മട്ടന്നൂര്‍ മണ്ഡലം കെ.എം.സി.സി ഹരിതസാന്ത്വനം പദ്ധതി. ഭര്‍ത്താവും ആണ്‍മക്കളുമില്ലാത്ത ഇവര്‍ പശുവിനെവളര്‍ത്തിയുംകൂലിപണി ചെയ്തുമാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. ഒരൊറ്റ മുറിയും അടുക്കളയുമായി പണിതുടങ്ങിയവീട് നിര്‍മ്മാണം കടബാധ്യത കാരണം മുടങ്ങി. ഒരു മകളും അമ്മയും മാത്രമുള്ള കുടുംബത്തിന്റെ ദുരിതം നേരിട്ട് മനസ്സിലാക്കിയ റിയാദ് കെ.എം.സി.സി മണ്ഡലം കമ്മിറ്റിശിഹാബ് തങ്ങള്‍ ബൈത്തുല്‍ റഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിവീടിന്റെ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. റിയാദിലെ സുമനസ്സുകളുടെ സഹകരണത്തോടു കൂടി എല്ലാ സൗകര്യങ്ങളോടുംവീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരം നാല് മണിക്ക് ഉരുവച്ചാലില്‍ നടക്കുന്നപൊതു സമ്മേളനത്തില്‍ വെച്ച് പാണക്കാട്‌സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍വീടിന്റെ താക്കോല്‍ ദാനംനിര്‍വഹിക്കും. ഇ പി ശംസുദ്ധീന്‍, റഫീഖ് ബാവോട്ടുപാറയുമാണ് വീടിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്. എന്‍.എന്‍ നാസര്‍, യാക്കൂബ് ഹാജി തില്ലങ്കേരി, ഷഫീഖ് കയനി എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയാണ് വീടു നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."