HOME
DETAILS
MAL
എയ്ഡഡ് സ്കൂള്‍ പഠനനിലവാരം പരിശോധിക്കണം: സീഡ്
backup
September 21 2016 | 23:09 PM
മലപ്പുറം: എയ്ഡഡ് സ്കൂളുകളിലെ പഠനനിലവാരം വിലയിരുത്താന്‍ സംവിധാനമുണ്ടാക്കണമെന്നു സര്‍ക്കാര്‍ വിദ്യാഭ്യാസ-പരിസ്ഥിതി സംഘടനയായ സീഡ് ഇന്ത്യ. 10 അധ്യാപകരുള്ള ഒരു സ്കൂളില്‍ അരക്കോടിയിലധികം രൂപ അധ്യാപകരുടെ ശമ്പളത്തിനായി ചിലവഴിക്കുന്നുണ്ട്.
ഇതിനു ഗുണകരമായ ഫലമുണ്ടാകാന്‍ പി.ടി.എ കമ്മിറ്റികള്‍ എന്തും ഒപ്പിട്ടുകൊടുക്കുന്നവര് മാത്രമാകാതെ ജാഗ്രത കാണിക്കുകയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും സ്കൂള്‍ സന്ദര്‍ശിക്കുകയും വേണമെന്നു യോഗം അഭിപ്രായപ്പെട്ടു.
ചെയര്മാന് ടി. ഇല്യാസ് കുണ്ടൂര്‍ അധ്യക്ഷനായി.
സലാഹുദ്ദീന് കൊട്ടേക്കാട്ട്, ജാബിര്‍ പുന്നക്കാടന്, കുഞ്ഞാലന്‍ വെന്നിയൂര്‍, സലാഹുദ്ദീന് ചേളാരി, സി.പി മുഹമ്മദ് സഹീര്‍, വി. ഗോപാലകൃഷ്ണന്, സലീം വടക്കന്‍, വാസു ചേളാരി, പി.ടി അമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."