മാണിക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കും: സ്പീക്കര്‍
തിരുവനന്തപുരം: പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. അവരുടെ ആവശ്യം ഈ സമ്മേളനത്തില്‍ത്തന്നെ അനുവദിക്കും. സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ഉയരണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും ചോദ്യത്തിനുത്തരമായി സ്പീക്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അത് സഭാനടപടികളെ തടസപ്പെടുത്തിയാകും എന്ന് കരുതുന്നില്ല. സമയനിഷ്ഠ പാലിക്കുന്നതില്‍ കഴിഞ്ഞ സമ്മേളനം വിജയമായിരുന്നു. ഈ രീതി തുടരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
നിയമസഭയുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനുള്ള സാധ്യതകള്‍ ആരായും. പുതുതായി നിര്‍മിക്കേണ്ട നിയമങ്ങളെപ്പറ്റി വിലയിരുത്തും. സഭയില്‍ സമര്‍പ്പിക്കപ്പെടുന്ന നിയമസഭാ സമിതി റിപ്പോര്‍ട്ടുകളില്‍ പ്രാധാന്യമേറിയവ നിയമസഭയില്‍ ചര്‍ച്ച ചെയ്യും. കേരള നിയമസഭയില്‍ ദേശീയപ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ലോക്സഭാ ചാനലില്‍ സംപ്രേക്ഷണം ചെയ്യണമെന്ന് ലോക്സഭാ സ്പീക്കറോട് അഭ്യര്‍ഥിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. പേപ്പര്‍ രഹിത നിയമസഭയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഒന്നാം കേരളാ നിയമസഭയുടെ വജ്രജൂബിലി സമുചിതമായി ആചരിക്കാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതായും സ്പീക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."