പൊലിസ് ഡ്യൂട്ടി; കുടുംബശ്രീക്ക് ബന്ധമില്ലെന്ന് സി.ഡി.എസ് ഭാരവാഹികള്‍
നിലമ്പൂര്‍: നിലമ്പൂരില്‍ പൊലിസ് സഹകരണത്തോടെ പുതുതായി വനിതകളെ ഡ്യൂട്ടിക്കു നിയോഗിച്ചവരെ കുടുംബശ്രീ വഴി നിയമിച്ചവരല്ലെന്ന് നഗരസഭ സി.ഡി.എസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പൊലിസില്‍ നിന്നും ആവശ്യപ്പെട്ടപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതിനായി ഫണ്ട് മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ പിന്മാറുകയാണുണ്ടായത്. തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി തുക നല്‍കാനാവില്ലെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നു.
നിലവില്‍ നിയമിക്കപ്പെട്ടവര്‍ കുടുംബശ്രീ വഴി നിയമിതരായവരല്ല എന്നും ഇതുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ സി.ഡി.എസിനു ലഭിച്ച അപേക്ഷകള്‍ നല്‍കിയിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സി.ഡി.എസ് പ്രസിഡന്റ് കെ.വി ആമിന, വൈസ് പ്രസിഡന്റ് ആര്.ഗീതാഞ്ജലി, കണ്‍വീനര്‍ പി.ആമിനക്കുട്ടി, അംഗം സംസാദ് ബീഗം എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."