രാജ്യത്ത് മുസ്‌ലിംലീഗിന്റെ പ്രസക്തി വര്‍ധിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
വേങ്ങര: രാജ്യത്തു നന്മയും നീതിയും നടപ്പില്‍ വരുത്താന്‍ സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മുസ്‌ലീം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തി വര്‍ധിച്ചതായി പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെമ്പര്‍ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി വേങ്ങര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം.എം.കുട്ടി മൗലവി അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് , ഉമ്മര്‍ അറക്കല്‍, മണ്ഡലം സെക്രട്ടറി പുല്ലാണി സൈദ്, ട്രഷറര്‍ എന്‍.ടി.അബ്ദുന്നാസര്‍ , വി.കെ.സി മുഹമ്മദ്, കടമ്പോട്ട് മൂസ്സ, ഇ.കെ.കുഞ്ഞാലി, കെ.കെ.ഹംസ, ടി.പി അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ പഞ്ചായത്ത് സബ് കമ്മിറ്റി ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു.
വേങ്ങര: കെ.കെ.ഹംസ (കണ്‍വീനര്‍) ടി.പി അഷ്‌റഫ് ,പി.അബൂബക്കര്‍ മാസ്റ്റര്‍. കണ്ണമംഗലം: എന്‍.ടി.അബ്ദുന്നാസര്‍ (കണ്‍വീനര്‍) സി.പി മുഹമ്മദ്, ടി.അബ്ദുല്‍ ഹഖ് .എ.ആര്‍ നഗര്‍: ഇ.കെ.കുഞ്ഞാലി (കണ്‍വീനര്‍) ചാക്കീരി ഹഖ്, വി.കെ.കുഞ്ഞാലന്‍കുട്ടി, ഒതുക്കുങ്ങല്‍: കെ.കെ സൈതലവി (കണ്‍വീനര്‍) ടി.മൊയ്തീന്‍ കുട്ടി, എം.കെ മജീദ്. ഊരകം: കെ അബ്ദുല്‍ ഖാദര്‍ ഫൈസി (കണ്‍വീനര്‍) വി.കെ.സി പുച്ചി, അടാട്ടില്‍ കുഞ്ഞാപ്പുപറപ്പൂര്‍: കടമ്പോട്ട് മൂസ(കണ്‍വീനര്‍) കെ.കെ.മനസൂര്‍ കോയ തങ്ങള്‍, പി.ഇസ്മാഈല്‍ എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."