HOME
DETAILS
MAL
ആദായനികുതി പരിധിയില്‍ മാറ്റമില്ല; കാര്‍ഷിക, ഗ്രാമ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് മുന്‍തൂക്കം
backup
February 29 2016 | 10:02 AM
ന്യൂഡല്‍ഹി: 2016- 17 വര്‍ഷത്തേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചു. ഏവരും ഉറ്റുനോക്കിയിരുന്ന ആദായനികുതി പരിധിയില്‍ മാറ്റമൊന്നും ഇല്ലാതെയാണ് അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റ് പ്രഖ്യാപനം. കാര്‍ഷിക, ഗ്രാമ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. ചെറുകിട വീട് നിര്‍മാണത്തിന് നികുതിയിളവ് നടത്തിയതും ശ്രദ്ദേയമായി.
രാവിലെ 11 മണിയോടെയാണ് ബജറ്റ് പ്രഖ്യാപനത്തിന് തുടക്കം കുറിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റവതരണമെന്ന പരാമര്‍ശത്തോടെയാണ് ബജറ്റ് തുടങ്ങിയത്. അതിനിടെ ബജറ്റ് അവതരണം തുടങ്ങുന്നതിനു മുന്‍പ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളംവച്ചു.
രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്നും വെല്ലുവിളികളെയെല്ലാം അവസരങ്ങളാക്കി മാറ്റാനായെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. മൊത്ത ആഭ്യന്തര ഉല്‍പാദനം 6.7 ശതമാനത്തിലെത്തിയതും നാണ്യപ്പെരുപ്പം കുറഞ്ഞതും വിദേശനാണ്യ കരുതല്‍ 350 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയതും സാമ്പത്തിക നേട്ടമാണെന്ന് മന്ത്രി അറിയിച്ചു.
പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങള്‍
കാര്‍ഷിക മേഖല
♦ കാര്‍ഷിക വിപണിക്കായി ഇ-പ്ലാറ്റ്‌ഫോം ♦ കൃഷി ഇന്‍ഷുറന്‍സിനായി 5000 കോടി രൂപ ♦ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും ♦ കാര്‍ഷിക ജലസേചന പദ്ധതികള്‍ക്കായി 8500 കോടി ♦ ജലസേചന പദ്ധതിക്കായി 17,000 കോടി രൂപ ♦ ജലസേചന പദ്ധതിക്കായി 28.5 ഹെക്ടര്‍ ഭൂമി വാങ്ങും ♦ വളം, മണ്ണ് പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യം ♦ കാര്‍ഷിക മേഖലയ്ക്ക് 35,984 കോടി രൂപ അനുവദിക്കും ♦ ജൈവ കൃഷിക്കായി അഞ്ചുലക്ഷം ഏക്കര്‍ ഭൂമി വാങ്ങും ♦ ധാന്യങ്ങളുടെ വിലസ്ഥിരതാ ഫണ്ടിന് 900 കോടി രൂപഗ്രാമ മേഖല
♦ തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി ♦ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ ♦ പഞ്ചായത്തുകള്‍ക്ക് 2.87 ലക്ഷം കോടി രൂപ ♦ ഗ്രാമങ്ങളിലെ വനിതകള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ ♦ ചെറുകിട വീടു നിര്‍മാണത്തിന് നികുതിയിളവ് ♦ ഗ്രാമ വൈദ്യുതീകരണ പദ്ധതിക്ക് നികുതിയിളവ് ♦ പ്രധാനമന്ത്രിയുടെ 'ഗ്രാമസദക്ക് യോജ്‌ന'യ്ക്ക് 19,000 കോടി ♦ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സബ്‌സിഡിക്ക് പ്രത്യേക പദ്ധതി ♦ 2018 മെയ് ഒന്നോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കും ♦ ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പദ്ധതി ♦ ഗ്രാമങ്ങളിലെ വനിതാ അംഗങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്ആരോഗ്യം
♦ ദേശീയ ഡയാലിസിസ് സേവന പദ്ധതി പ്രാബല്യത്തില്‍കൊണ്ടുവരും ♦ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യത്തിനായി ഓരോ വര്‍ഷവും 1,30,000 കോടി രൂപ ♦ പ്രധാനമന്ത്രിയുടെ 'ഔഷധ് യോജ്‌ന' പദ്ധതിപ്രകാരം 3,000 ഔഷധശാലകള്‍ തുടങ്ങുംസാമ്പത്തിക മേഖല
♦ റിസര്‍വ്വ് ബാങ്ക് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും ♦ പൊതുമേഖലാ ബാങ്കുകള്‍ക്ക് 25,000 കോടി രൂപവിദ്യാഭ്യാസം
♦ ഉന്നത വിദ്യാഭ്യാസ വായ്പയ്ക്കായി 1,000 കോടി രൂപനികുതി മേഖല
♦ ആദായനികുതി പരിധിയില്‍ മാറ്റമില്ല ♦ ഒന്‍പതു മേഖലകളില്‍ നികുതി പരിഷ്‌കാരം ♦ ചെറുകിട നിക്ഷേപ പരിധി രണ്ടു കോടി രൂപയായി ഉയര്‍ത്തി ♦ അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ് പ്രതിവര്‍ഷം 3000 രൂപയുടെ ഇളവ് കിട്ടും ♦ രണ്ടു കോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും ♦ വീട്ടുവാടക നികുതി ഇളവ് 24,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കി ♦ എന്‍.പി.എസ് പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് 40 ശതമാനം വരെ പിന്‍വലിക്കുമ്പോള്‍ ടാക്‌സ് കൊടുക്കേണ്ട ♦ 645 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകള്‍ക്ക് നികുതി വേണ്ടഅടിസ്ഥാന സൗകര്യം
♦ 2017ല്‍ റെയില്‍വെ, റോഡ് പദ്ധതികള്‍ക്കായി 2,18,000 കോടി രൂപ ♦ 2016-17 വര്‍ഷത്തില്‍ 10,000 കിലോമീറ്റര്‍ ദേശീയപാത ♦ ദേശീയപാത അതോറിറ്റിയുടെ തുക ബോണ്ട് വിറ്റ് 15,000 കോടിയായി ഉയര്‍ത്തും ♦ 50,000 കിലോമീറ്റര്‍ സംസ്ഥാന പാത ദേശീയപാതയായി ഉയര്ത്തുംമറ്റു മേഖലകളിലെ പ്രധാന പ്രഖ്യാപനങ്ങള്‍
♦ നബാര്‍ഡിന് 20,000 കോടി രൂപ ♦ ഇന്‍ഷുറന്‍സ് സ്‌ക്കീമിന് 5000 കോടി രൂപ ♦ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷനു വേണ്ടി 2,000 കോടി രൂപ ♦ സ്വച്ഛ് ഭാരത് പദ്ധതിക്കുവേണ്ടി 9,000 കോടി രൂപ ♦ ഡിജിറ്റല്‍ ഇന്ത്യയില്‍ ആറു കോടി പേരെക്കൂടി ഉള്‍പ്പെടുത്തും ♦ ആധാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും ♦ പുതിയ തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിനായി 8.33 ശതമാനം സര്‍ക്കാര്‍ വഹിക്കും ♦ പ്രവര്‍ത്തനം നിലച്ച വിമാനത്താവളങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പുനരുജ്ജീവിപ്പിക്കും ♦ ആണവോര്‍ജ്ജ മേഖലയ്ക്ക് 3,000 കോടി രൂപ ♦ എല്ലാ പോസ്റ്റ് ഓഫിസുകളിലും എ.ടി.എം, മൈക്രോ എ.ടി.എം സ്ഥാപിക്കുംComments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."